മലയാളം കേൾക്കവേ
മലയാളം കേൾക്കവേ
മറുനാട്ടിലെങ്കിലും
മറക്കില്ല മൊഴിയൊന്നു
മലയാളം കേൾക്കുകിൽ
മനസ്സറിയാതെ തിരിഞ്ഞു
മലരിനോട് അടുക്കുന്നുവല്ലോ
മധുരം കണ്ട് അണയും
മധുപൻ കണക്കേ
മലയെ ലാളിച്ചു
മറു മൊഴിക്കായി
മെല്ലെ തലയുർത്തവേ
മുഖ തരാതെ മിണ്ടാതെ
മല്ലാവുമെന്ന് കരുതിയും
മുങ്ങുന്നു പലരും പാവം
മാവേലിയെ കണക്കേ
മരുവുന്നു മരിക്കുവോളം
മല്ലു എന്ന ഓമന പേരുമായി
ജീ ആർ കവിയൂർ
14 03 2026
(കാനഡ, ടൊറൻ്റോ)
Comments