വീട് പണിയാൻ വീട് വിടണം

വീട് പണിയാൻ വീട് വിടണം

മണ്ണിനും മിന്നിനും പൊന്നിന്നും
കൂരയൊന്നു പണിയാനും
വീട് വിട്ടും നാടും നഗരവും
രാജ്യവും വിട്ട് പോകേണ്ടത്

കൊടിയുടെ നിറവും
മതചിഹ്നങ്ങളുമില്ലാതെ
മാന്യതയുടെ മുഖംമൂടി അണിഞ്ഞു നിൽക്കുന്നവരുടെയിടയിൽ

പരിഹാസ്യരായി മാറുന്നു  
വിളിപ്പേര് പ്രവാസി എന്നും  
തിരികെ വന്നാലെന്ന് മടക്കമെന്നു?"  
ചോദ്യവും ദാരിദ്രവാസിയാക്കുന്നു

അക്ഷരമാലകൾ മറവിയുടെ ഏടുകൾ തേടുന്നു
കുരുന്നുകൾ ഇരുളിൽ തപ്പുന്നു പൈതൃകത്തിൻ്റെയും സംസ്കാരത്തിൻ്റെയും വിലയറിയാതെ
കടൽ കടക്കാനോരുങ്ങുന്നു

അതേ ഇന്ന് കടം കേറും അളം
കേരമില്ലാതെ ആകുന്ന നാടിനെ
കേരളം എന്ന് വിളിക്കുമ്പോഴും
വീട് പണിയാൻ വീട് വിട്ട് പോകണം


ജീ ആർ കവിയൂർ 
06 03 2026
( കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “