മഞ്ഞുരുകുന്ന മനസ്സ്, മാടിവിളിക്കുന്ന നാട് ( ഗാനം)

മഞ്ഞുരുകുന്ന മനസ്സ്, 
മാടിവിളിക്കുന്ന നാട് ( ഗാനം)

പെയ്യാതെ പെയ്യുന്ന മഞ്ഞിൻ്റെ തടവറ-
യ്ക്കപ്പുറം ദൂരെയാ വിഷു കണിയൊരുങ്ങും,
അച്ഛനും അമ്മയും അനുജനും കാത്തിടും
അനുഗ്രഹപ്പൊൻകണിയും കൈനീട്ടവും .

പതിനാറു മാസമായ് പിച്ചവെക്കും കുഞ്ഞും
ആദ്യമായ് കാണുന്ന മാതൃഭൂമിയും പിന്നെ,
ഇളയവൾ തൻ സ്നേഹപ്പൂമകൻ തന്നൊരു
എട്ടുമാസത്തെയാ നീണ്ട കാത്തിരിപ്പും.

യുദ്ധത്തിൻ ഭീതിയിൽ നിശ്ചലമാകാതെ
ചിറകു വിരിക്കണം നമ്മെക്കാണാൻ,
മേടത്തിൽ നമ്മൾതൻ മണ്ണിലണഞ്ഞിടാൻ
പ്രാർത്ഥനയോടെയാ സ്നേഹയാത്ര.

ജീ ആർ കവിയൂർ 
09 03 2026 
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “