ചമ്രവട്ട ചിന്തകൾ©

ചമ്രവട്ട ചിന്തകൾ©


ചക്രവാളം ചുവന്നതും
ചുട്ടുപൊള്ളി പുകയുന്നതും
ചമ്രവട്ടമാകെ ചിന്തയിൽ
ചലിക്കുന്നില്ല ഒന്നുമേ...

ചുറ്റും ഭീതിയോടെ സർവ്വ
ചരാചരങ്ങളും നടുങ്ങി
ചാരമുയർന്ന കാറ്റിലാകെ
ചാവുനോവുകളുടെ ഗന്ധം...

ചാവേറുകൾ ഏറുന്നു
ചില്വാനത്തിനായെന്തും
ചെയ്യാനൊരുങ്ങുന്നുവർ
ചാവാലിയേക്കാൾ ലജ്ജാകരം...

ചതഞ്ഞരഞ്ഞ സ്വപ്നമായ്‌
ചിതറിവീണ ജീവിതം
ചെമ്മണ്ണിൽ ലയിക്കവേ
ചൊരിയുന്നു കണ്ണീർ മഴയായ്..

ചൂളമടിക്കും കാറ്റുപോലും
ചോരയുറഞ്ഞ വഴികളിൽ
ചുടുനിശ്വാസമായ് മാറുന്നു
ചെറു നൊമ്പരങ്ങൾ ശേഷിപ്പായ്..

GR kaviyoor
11 03 2026
(Canada, Toronto)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “