മധുരനോവിൻ കാലം(ഗാനം)

മധുരനോവിൻ കാലം
(ഗാനം)

ഹും… ഹും… ഹും…  
ഹും… ഹും… ലാ… ലാ…  

മാഞ്ഞുപോയ  
മധുരനോവിൻ കാലം  
മനസ്സിൻ തീരത്ത്  
മുഴങ്ങുന്നുവോ  

മന്ദമാരുതൻ്റെ തലോടലിൽ  
മരീചിക പോലെ  
മനമാകെ വീണ്ടും  
മലരുന്നുവോ  

മിഴിനീരിലെൻ  
മൊഴിനീരിലായി  
മാഞ്ഞു മറയുന്നു  
മഞ്ഞുരുകുന്നു  

മനമുദ്രകളിൽ  
മരുവന്നു മെല്ലെ  
മൗനമായൊരു  
മന്ദസ്മിതം ചുണ്ടിൽ വിരിഞ്ഞു

മരീചിക തേടി  
മരുപ്പച്ചയുടെ  
മായകൾ കണ്ട്  
മൃദുചിറകിലേറി  

മണൽപ്പരപ്പിപ്പുറം  
മുല്ലപ്പൂ മണമാർന്ന  
മേനിയുടെ സാമീപ്യം  
മാത്രമായി ചിന്തകളിൽ  

മറവിയുടെ  
മൂടൽമഞ്ഞിൽ  
മൂടിയെങ്കിലും  
മനസ്സിനുള്ളിൽ  

മടങ്ങിവരും  
മധുരസ്വപ്നങ്ങൾ  
മൗനഗാനമായി  
മലരുന്നുവോ

ജീ ആർ കവിയൂർ 
07 03 2026
(കാനഡ, ടൊറൻ്റോ)






Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “