വൃക്ഷസ്നേഹം

വൃക്ഷസ്നേഹം

ഭൂമിതൻ നെറുകയിൽ പച്ചക്കുട ചൂടി,
തണലേകി നിൽക്കും കൽപ്പതരു.
വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങുമ്പോൾ,
ഉയരുന്നു വാനോളം സ്നേഹമയി.

ഉയരുന്ന ചില്ലയിൽ കിളികൾ പാടും,
കാറ്റിൽ ഉലയുന്ന ഇലകളുടെ താളം.
പൂക്കളും കായുകളും ദാനമായി നൽകി,
സഹനത്തിൻ മന്ത്രമായ് മാറും കാലം.

വെയിലും മഴയും ഏറ്റ് നിൽക്കുന്നൊരു-
മനസ്സുള്ള സഖിയാണീ ഹരിത കാന്തി.
ജീവന്റെ ശ്വാസമായ് മാറുന്ന നീ-
ഭൂമിക്കേകുന്നൊരു നിത്യ പ്രഭ.

ജീ ആർ കവിയൂർ 
16 03 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “