ഭൂമിയുടെ അവകാശികൾ (ഗാനം)

ഭൂമിയുടെ 
അവകാശികൾ 
(ഗാനം)



അല്ലയോ മനുഷ്യാ അറിക നിങ്ങള്
നിങ്ങൾ തൻ മേൽക്കോയിമകളെ
ഓ ഓ ഓ ഓഹോ ആ ആഹ
ഓ ഓ ഓ ഓഹോ ആ ആഹ

ചന്തമേറുന്ന പുള്ളികൾ ചാർത്തിയ 
ചാരെ നിൽക്കും ഇളമാൻ കുരുന്നുകളെ 
നിഷ്കളങ്കമാം നിങ്ങൾ തൻ മിഴിരണ്ടും
നിശബ്ദരായ് ഭൂമിയെ നോക്കി നിൽപൂ.

മണ്ണും വിണ്ണും നിങ്ങൾക്കും സ്വന്തമെങ്കിലും
മനുഷ്യൻ കാട്ടും ക്രൂരതയേറെ ഏറുന്നു 
സ്വാർത്ഥത തീർക്കുമീ കലഹങ്ങൾക്ക് മുന്നിൽ 
നോവു ചുമക്കുന്നു മിണ്ടാപ്രാണികൾ.

സ്നേഹം വിളയും വനമാകെ വേണം
ഹിംസയൊഴിഞ്ഞൊരു ലോകം പുലരണം
ഒരുമിച്ചു വാഴാം ഈ മണ്ണിലാകെ
ഉയരട്ടെ ശാന്തിതൻ നവഗീതം.

അല്ലയോ മനുഷ്യാ അറിക നിങ്ങള്
നിങ്ങൾ തൻ മേൽക്കോയിമകളെ
ഓ ഓ ഓ ഓഹോ ആ ആഹ
ഓ ഓ ഓ ഓഹോ ആ ആഹ

ജീ ആർ കവിയൂർ 
05 03 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “