അപ്പൂപ്പൻ്റെ കൺമണികൾ
അപ്പൂപ്പൻ്റെ കൺമണികൾ
പല്ലവി:
രക്തത്തിൻ തുടർച്ചയായ് വന്നവർ,
ഈ സന്ധ്യയിൽ പൂത്ത വസന്തങ്ങൾ.
മക്കളിൽ കണ്ടതിനേക്കാൾ വലിയൊരു-
അത്ഭുതമായി വിരിഞ്ഞ കുരുന്നുകൾ.
അനുപല്ലവി:
കുഞ്ഞു വിരലുകൾ ആകാശത്തുയർത്തി,
ലോകത്തെ കാട്ടുന്നതാര്?
അപ്പൂപ്പൻ്റെ തോളിലിരുന്നീ കുരുന്നുകൾ
കാലത്തിൻ കഥകൾ കേൾക്കുന്നതാര്?
ചരണം:
കളിപ്പാട്ടങ്ങൾക്കുപ്പം കുതിച്ചു ചാടുന്നു അവരോടൊപ്പം
പ്രായം മറന്നു വീണ്ടും ബാലനായി കൂടെയാടുന്നു.
ഈ കുഞ്ഞുങ്ങൾതൻ ചിരിയാണെൻ സ്വർഗ്ഗരാജ്യം,
ഈ കൊഞ്ചലാണെൻ ജീവിത സൗഭാഗ്യം!
നമ്മൾ തൻ സംസ്കാരത്തെ പിൻ തുടർന്നു
വരും തലമുറയുടെ പടയാളിയിവർ
രാജ്യത്തിന് കരുത്താവേണ്ടിയിവർ
നന്മയുടെ തണലായി മാറട്ടെ എന്നാണ് പ്രാർത്ഥന
ജീ ആർ കവിയൂർ
15 03 2026
( കാനഡ , ടൊറൻ്റോ)

Comments