നീലപാറയുടെ വേദി
നീലപാറയുടെ വേദി
ആകാശം മുട്ടുന്ന കരിനീല ശൈലം,
പ്രകൃതി തൻ പീഠമായ് നിൽക്കും വിസ്മയം.
മഞ്ഞിൻ തുകിലാൽ പുതച്ചൊരീ മണ്ണ്,
കൺകുളിർമ്മ നൽകുന്ന അത്യപൂർവ്വ ദൃശ്യം.
അലറുന്ന കാറ്റിൻ മർമ്മര നാദം,
പാറക്കെട്ടിൽ തട്ടി ചിതറും സംഗീതം.
സന്ധ്യാ സൂര്യൻ ചാർത്തും പൊൻവർണ്ണം,
നിശബ്ദതയിൽ അലിയുന്ന ശാന്ത നിമിഷം.
കാലങ്ങൾ സാക്ഷിയായ് മാറിയൊരീ കല്ല്,
ധീരതതൻ അടയാളമായ് ഉണരും മന്ദം.
കാനന ഭംഗി വിടരും ചാരത്ത്-
അനന്തമാം പ്രപഞ്ച സത്യം വിളങ്ങുന്നു.
ജീ ആർ കവിയൂർ
13 03 2026
( കാനഡ , ടൊറൻ്റോ)
Comments