മറുപടി കവിത: മൗനത്തിൻ പ്രതിധ്വനി
മറുപടി കവിത:
മൗനത്തിൻ പ്രതിധ്വനി
നിശബ്ദത തൻ താളത്തിൽ നീ-
നെയ്തൊരു സ്വപ്ന നൂലുകൾ,
എൻ ഹൃദയത്തിൻ തന്ത്രികളിൽ
ഇന്നും മീട്ടുന്നു സ്വർണ്ണഗാനം...
മഴ തോർന്ന മണ്ണിൻ ഗന്ധം പോലെ-
നിൻ ഓർമ്മകൾ പടരുമ്പോൾ,
വാക്കുകൾ തോൽക്കുന്നിടത്ത് നാം-
കോർത്ത കൈകൾ കഥ പറയുന്നു.
അകലെയെങ്കിലും കാതോർക്കാം നമു-
ക്കീ മൗനത്തിൻ മന്ദഹാസം,
ചിറകറ്റ വണ്ടിൻ ചുവടല്ലിത്-
ഹൃദയം പങ്കിടും അനുരാഗതാളം!
ജീ ആർ കവിയൂർ
16 03 2026
( കാനഡ, ടൊറൻ്റോ)
Comments