ഗുരുവായൂരിലും ബ്രാംപ്ടനിലും ( കീർത്തം)
ഗുരുവായൂരിലും ബ്രാംപ്ടനിലും (കീർത്തനം)
[Verse 1]
കണ്ണാ, നിന്റെ നാമം എത്ര പാടിയാലും
കേട്ടാലും മതിവരില്ലെനിക്കെന്തേ?
ഗുരുവായൂർ പോയാലും, കാനഡയിലെ-
ഗുരുവായൂരാം ബ്രാംപ്ടണിൽ വന്നാലും,
ഒരുപോലെ തോന്നുന്നുവല്ലോ കണ്ണാ...
[Verse 2]
ഗുരുവായൂരും ബ്രാംപ്ടണിലും
നീ തന്നെയല്ലോ ഭഗവാനേ...
വാഴ്ക, വാഴ്ക നിത്യവും കണ്ണാ.
[Charanam 1]
പ്രഭാതപ്രദോഷങ്ങൾ തേജസ്സു തൂകുമ്പോൾ
ഗുരുവായൂരും ബ്രാംപ്ടണിലും,
കണ്ണാ, നിൻ ചാരുത കാണാതിരിക്കാനാവില്ലല്ലോ.
(ഗുരുവായൂരും ബ്രാംപ്ടണിലും...)
[Verse 3]
പുഷ്പഗന്ധത്തിലും പറവകൾ തൻ-
മൊഴികളിലും പത്മനാഭ നീ നൽകും അനുഗ്രഹങ്ങൾ!
ഗ്രീഷ്മവർഷങ്ങളിലും ശിശിരവസന്തങ്ങളിലും
കാത്തുരക്ഷിക്കണേ ഗുരുവായൂരപ്പാ.
(ഗുരുവായൂരും ബ്രാംപ്ടണിലും...)
[Verse 4]
ഇരുളിലും വെളിച്ചത്തിലും ഒരുപോലെ ഹൃദയത്തെ നിറയ്ക്കുന്നു,
കണ്ണാ, നിന്നിൽ എന്നെ ഞാൻ കാണുന്നു.
എത്ര ദൂരം പോയാലും സദാകാലവും
നിൻ സാന്നിധ്യം എൻ മനതാരിൽ അറിയുന്നു-
എൻ ബ്രാംപ്ടണിൽ വാഴും ഭഗവാനേ...
[Conclusion]
കണ്ണാ, ഞാൻ നിന്നെ കാണുന്നു
നീ എക്കാലവും എന്റെ ഹൃദയത്തിൽ.
ജീ ആർ കവിയൂർ
14 03 2026
( കാനഡ , ടൊറൻ്റോ)
Comments