എത്ര നാൾ

എത്ര നാൾ 

മുഖമറച്ച് എത്രനാളിങ്ങനെ 
കഴിയുവാനാകും
ജാലക വാതിൽ വന്നു 
നീ ഒരു പൂർണ്ണേന്ദു പോൽ 
തിളങ്ങുക പൊന്നെ

കർക്കിടകമകന്നു ചിങ്ങം 
വരവായി നീ മാത്രമെന്തെ വന്നില്ല
ഉള്ളിൻ്റെ ഉള്ളിലായി 
രാഗാംശു തെളിഞ്ഞ 
പൊൻ പ്രഭ നിറയട്ടെ 
നിൻ മുഖത്തായി ഓമലെ

തെളിയട്ടെ എൻ മനസ്സിലും  
ഓണത്തിൻ്റെ നറു നിലാവ്
നിൻ പേരു പോൽ 
വിരിയട്ടെ വദനം
കവിളിൽ മിന്നട്ടെ 
സ്നേഹത്തിൻ അരുണിമ

മുഖമറച്ച് എത്രനാളിങ്ങനെ 
കഴിയുവാനാകും
ജാലക വാതിൽ വന്നു 
നീ ഒരു പൂർണ്ണേന്ദു പോൽ 
തിളങ്ങുക പൊന്നെ

ജീ ആർ കവിയൂർ
08 08 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “