നീ കൂടെ ഉണ്ടെങ്കിൽ
സൂര്യന്റെ താപവും
ചന്ദ്രന്റെ കുളിരും
പൂക്കളുടെ മണവും
ശ്രാവണത്തിലെ മഴയുമൊക്കെ
അനുഭവ സുഖകരം
നീ കൂടെയുള്ള നിമിഷങ്ങളിലല്ലോ
കണ്ണിലെ കരിമഷിയും
കരിനീലമേഘങ്ങളും
കൈകളിലെ കരിവളയും
കാതിലെ കമ്മലുമൊക്കെ
എത്ര സുന്ദരം നീ കൂടെയുള്ളപ്പോൾ
നിന്റെ ഇഷ്ടാനിഷ്ടങ്ങൾ
നിന്റെ പരിഭവ പിണക്കങ്ങൾ
മുഖം തിരിഞ്ഞുള്ള നടത്തവും
നീയില്ലാത്ത ജീവിതം
സങ്കൽപ്പിക്കാനാവില്ലല്ലോ
കാലിലെ കൊലുസിന്റെ
കിലുക്കങ്ങളുടെ മധുരിമയും
കടലിലെ തിരകളുടെ
കരയിലേക്കുള്ള വരവും
പോക്കുകളെക്കാൾ
നിൻ്റെ സാമീപ്യമെത്ര ആനന്ദമയം
നീ എൻ്റെ കനവും
ഞാൻ നിൻ്റെ നിനവും
എത്ര പറഞ്ഞാലും തീരാത്ത
അനുഭവ അനുഭൂതിയല്ലോ
നമ്മൾ തൻ സംഗമം
കുയിലിൻ്റെ കൂജനവും
മയിലിൻ്റെ നടനവും
കാറ്റിൻ്റെ മർമ്മരവും
നീകൂടെ ഉണ്ടെങ്കിലോ
എത്ര ലഹരാനുഭൂതിയല്ലോ
കണ്ണിലെ കരിമഷിയും
കരിനീലമേഘങ്ങളും
കൈകളിലെ കരിവളയും
കാതിലെ കമ്മലുമൊക്കെ
എത്ര സുന്ദരം നീ കൂടെയുള്ളപ്പോൾ
ആ ആ ആ ആ ......
ആ ആ ആ ആ......
ജീ ആർ കവിയൂർ
22 08 2023
Comments