അറിയാത്ത വഴികൾ
അറിയാത്ത വഴികൾ
എഴുതാത്ത പാട്ടിൻ്റെ
വരികളിലുടെ മനസ്സൊന്നു സഞ്ചരിച്ചു
അതിൽ നിന്നെ കുറിച്ചുള്ള
ചിന്തകൾ മാത്രമായിരുന്നു
ജീവിത ഗന്ധം പകരും
വഴി താരകളിലുടെ
കാലുകൾ നീളുമ്പോൾ
മിഴികളിൽ മൊഴികളിൽ
മൗനത്തിൽ ചാലിച്ച നിൻ
മനസ്സൊന്നു വായിച്ചെടുക്കാൻ ശ്രമിച്ചു
വെറുതെ ശ്രമിച്ചു
അവസാനം പിന്തിരിഞ്ഞു നടന്നു
പിൻനിലാവിൻ്റെ ചാരുത
അറിയാതിരുന്നന്നെ നീ
കാണിച്ചു തന്ന നടപ്പാതയിലൂടെ
നടക്കാൻ പഠിച്ചു
പിച്ച വച്ചു നടക്കാൻ പഠിച്ചു
കല്ലും മുള്ളും എന്ന് കരുതിയ
ഇടങ്ങളിൽ പൂവിരിച്ച
പാതകളെന്നറിയാൻ വൈകിയല്ലോ
എന്തെ അറിയില്ല എന്തെ
വൈകിയല്ലോ പ്രിയതെ...
ജീ ആർ കവിയൂർ
13 08 2023
Comments