ഓർമ്മ നിലാവ്
ഓണ നിലാവും നിൻ
ഓമൽ പുഞ്ചിരിയും
ഓടിയെത്തുന്നു എൻ
ഓർമ്മകളിലായ്
ഒരു ചിങ്ങ കുളിരായ്
തുമ്പമെല്ലാം മറന്നു
തുമ്പി തുള്ളി മനസ്സും
തൊടിയിലും മുറ്റത്തും
തുമ്പയും തെറ്റിയൂം
തൂവെള്ള ചിരിതൂകി
തോണി തുഴഞ്ഞു വന്നു
ഇന്നും നീ എൻ ഉള്ളിൽ
ഇണപിരിയാത്ത സന്തോഷത്തിൻ
ഇഷ്ടം തീർക്കുന്നുവല്ലോ
ഈണം പകരുന്നുവല്ലോ
ഇല്ല തന്നില്ല ഒരുവാക്കും
ഇന്നോളം മിണ്ടിയിട്ടില്ല
എൻ വിരൽ തുമ്പും നോവുന്നു
ഏഴുതാനില്ല വാക്കുകൾ
എഴുതി തീർത്തു ഇന്നോളം
എവിടെയാണെങ്കിലും നീ
എന്നും സുഖമായി ഇരിക്കുക
ജീ ആർ കവിയൂർ
21 08 2023
Comments