കാണാനഴകുള്ള പെണ്ണേ!
കാണാനഴകുള്ള പെണ്ണേ!
കാക്കപ്പുള്ളിയുള്ള പെണ്ണേ!
കായലും കരയു-
മോളംതുള്ളുംപോലെ
യുള്ളുതുടിക്കുന്നുവല്ലോ!
പെണ്ണേ!
കാണാനഴകുള്ള പെണ്ണേ!
കാലിൽ കൊലുസ്സുകൾ
വാങ്ങി തന്നാൽ നിൻ..
വരവൊക്കെയറിയുമല്ലോ!
പെണ്ണേ!
വരവൊക്കെയറിയുമല്ലോ
കണ്ണിലെകരിമഷി കണ്ടുവല്ലോ പെണ്ണേ!
കവിതവിരി-
ഞ്ഞുവല്ലോ!
മനംകവർന്നെടുത്തുവല്ലോപൊന്നേ!
കരളും കവർന്നുവല്ലോ പെണ്ണേ.!
ജീ ആർ കവിയൂർ
05 08 2023
Comments