നിന്നെ കണ്ടപ്പോൾ (ഗാനം)
നിന്നെ കണ്ടപ്പോൾ (ഗാനം)
നിന്നെ കണ്ടപ്പോൾ
ഓർമ്മ വന്നിതാ
ജീവിതം വെയിലും
നീയൊരു തണലും
ഇന്നു നിന്നെ കണ്ടപ്പോൾ
ഓർമ്മ വന്നിതാ
വീണ്ടുമാഗ്രഹിച്ചു പോയി
കഴിഞ്ഞകാല വസന്തം
തിരികെ വന്നെങ്കിലോ
നിന്നെ കണ്ടപ്പോൾ
ഓർമ്മ വന്നിതാ
ജീവിതം വെയിലും
നീയൊരു തണലും
മാരിവില്ലും മഴമേഘങ്ങളും
ഇളങ്കാറ്റും കിളിക്കൊഞ്ചലും
കുയിൽ പാട്ടും മയിലാട്ടവും
മനസ്സ് കൈവിട്ടു പോകുന്നു
നിന്നെ കണ്ടപ്പോൾ
ഓർമ്മ വന്നിതാ
ജീവിതം വെയിലും
നീയൊരു തണലും
ജീ ആർ കവിയൂർ
04 08 2023
Comments