അക്ഷര മോഹങ്ങൾ

നിന്നിൽ പടരുവാൻ മോഹിച്ചൊരു മുല്ലവള്ളിയാകുവാൻ കൊതിച്ചു
നിന്നെ കരവലയത്തിൽ നിർത്തി
മാലോകരോടോക്കെ പറയുവാൻ
നീയാണ് എൻ്റെ സർവസമെന്ന്

മിഴി പെയ്ത് തോർന്നൊരു 
മനസ്സിന്നാകാശത്ത് 
ഓർക്കും തോറും ഒളിമങ്ങാത്ത
നിൻ ചിത്രം മാത്രം തെളിഞ്ഞു 

മൊഴികളിൽ വിടർന്നോരാ
അക്ഷര മലരുകൾ നിൻ
സ്വരരാഗ വർണ്ണങ്ങൾ പാടി
ചിത്തത്തിൽ ആനന്ദ കുളിരല

ആരോടു പറയും ഞാനെൻ
മധുര നൊവിൻ അനുഭവങ്ങൾ
മായിച്ചിട്ടും മായാതെ പിന്തുടരുന്നു
അമ്പിളി നിലാവ് പോലെ സുന്ദരം

ജീ ആർ കവിയൂർ
27 08 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “