അകലുന്നുവല്ലോ
അകലുന്നുവല്ലോ
അറിയുന്നു ഞാനിന്നു
അറിയുന്നു ഞാൻ
അകലുന്നു നീ എന്നിൽനിന്നും
അകലുന്നുവല്ലോ
ഓർമ്മതൻ മിഴികളിൽ
ഓമനിക്കുന്നു നിൻ
മൗനമാർന്ന ചാരുത
മൊഴികൾ വിടരാൻ
കൊതിക്കുന്ന പാട്ടിൻ
ശ്രുതികൾക്ക് കാതോർക്കവേ
അറിയുന്നു ഞാനിന്നു
അറിയുന്നു ഞാൻ
അകലുന്നു നീ എന്നിൽനിന്നും
അകലുന്നുവല്ലോ
കനവിലെ ലോല സ്പർശങ്ങൾ
നൈമിഷകമെങ്കിലും അത് നൽകും
അനുഭൂതി ആരോട് പറയും
എഴുതി പാടാൻ വാക്കുകൾ പോരാ
നിൻ നിഴലുകൾ പോലുമെന്നെ
മധുര നോവിനാൽ വാചാലനാക്കുന്നു
അറിയുന്നു ഞാനിന്നു
അറിയുന്നു ഞാൻ
അകലുന്നു നീ എന്നിൽനിന്നും
അകലുന്നുവല്ലോ
ജീ ആർ കവിയൂർ
31 08 2023
Comments