പൊന്നോണം വരവായി
പൊന്നോണ വെയിലിൽ
ഊഞ്ഞാലാടും പൂത്തുമ്പി
ഓർമ്മയുണ്ടോ നിനക്ക്
പൂവിളികൾ
പൂവേ പൊലിപൂവേ
പൂവേ പൊലിപൂവേ
അത്ത പത്തോണം
മുറ്റത്ത് വിരിയിച്ച
പൂക്കളം ഒരുക്കാൻ
നീയും വന്നുവല്ലോ
തുമ്പപ്പൂ ചിരിയുമായി
പൂവേ പൊലിപൂവേ
പൂവേ പൊലിപൂവേ
തൂശനിലയിൽ തൂവെള്ള
ചോറും കറിയും പർപ്പടക
പായസവും വച്ചു കാത്തിരുന്ന
കരിമഷി ചേലുള്ള കണ്ണും
കരിവളകളുടെ പൊട്ടി ചിരിയും
കവിത കുറിച്ചു വച്ചു മനസ്സും
പൂവേ പൊലിപൂവേ
പൂവേ പൊലിപൂവേ
ജീ ആർ കവിയൂർ
29 08 2023
Comments