കാതോർക്കുന്നു

കാതോർക്കുന്നു 

നീ പാടും പാട്ടിന്റെ താളത്തിനൊപ്പമെൻ
തുടികൊട്ടും ഹൃദയ രാഗം നിനക്കായ്
ശ്രുതി മീട്ടും വിപഞ്ചികയായ് മാറി മനം 
സ്നേഹത്തിൻ തണൽ തെടിയങ്ങു 
സുഖദുഃഖം നിറഞ്ഞ ഈ ജീവിതം 
വീണ്ടും വീണ്ടും അനുപല്ലവിയായ്

ആദ്യാന്ത്യമല്ലാതെ താളം പിടിച്ചു 
ഓർമ്മകൾ തുടി കൊട്ടി നന്തുണി
ബാല്യ കൗമാരങ്ങളൊരോന്നു പിന്നിട്ട് 
കയറ്റയിറക്കങ്ങളറിഞ്ഞു മുന്നേറുമ്പോൾ 
ജയപരാജയങ്ങൾ ഒരിക്കലും നോവിച്ചില്ല  
ഇനിയും പുതു വസന്തങ്ങൾ മാറിമാറി വന്ന്
നാമെത്തുമാ സ്വർഗ്ഗത്തിൻ പടിമുറ്റത്ത് നിശ്ചയം 

എഴുതാത്ത പാട്ടിന്റെ പാടാത്ത  വരികൾക്കായി 
ഞാനും എന്റെ തൂലികയും മനസ്സും 
ഒരു നേർരേഖയിൽ സഞ്ചരിക്കുവാൻ 
പ്രാർത്ഥനാ ബന്ധമായി നീങ്ങുമ്പോൾ 
നിന്റെ പാട്ടിന്റെ തനിയാവർത്തനങ്ങൾക്കു
ഇന്നും കാതോർക്കുന്നീ വിരഹവീപനത്തിൽ നിനക്കായ് 

ജീ ആർ കവിയൂർ 
25 08 2023


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “