പോരുക വീണ്ടും
പനിനീർ മണമല്ലേ
പവിഴം പോൽ വിരിയും
പുഞ്ചിരി കണ്ടറിയാതെ
പാടിപ്പോയി നിന്നെക്കുറിച്ച്
പലവുരു കാണാനായി
പരതി നടന്നുവെന്നോ
പാതിരാവിലായി നീ
പതിയെ വന്നല്ലോ കനവിലായി
പിണക്കം എന്തേ അറിയില്ല
പറഞ്ഞാൽ തീരാത്തതായി
പരാതികളില്ലെന്നോ സഖി
പോരുക വീണ്ടും നിനവിലായി
ജീ ആർ കവിയൂർ
11 08 2023
Comments