ഒരു ഭാഗ്യമല്ലോ

നിൻ നിഴലുമെന്തെ 
പരിഭവം കാട്ടുന്നു
പലവുരു പറയാനൊരുങ്ങി
മറന്നങ്ങു പോയല്ലോ
മിടിക്കുന്നു ഇടനെഞ്ച്
വിറയാർന്ന ശബ്ദം 
എവിടെയൊക്കെയോ
നഷ്ടമാവുന്നത് പോലെ

ഹൃദയ പുസ്തക താളിൽ
കുറിച്ചു വച്ചു നിന്നോട്
ഉള്ള ഇഷ്ടം , ആരോടും
പറയാത്ത വല്ലാത്തൊരു 
മധുര നോവ് അതെ സത്യം

അകലെ ആണെങ്കിലും 
അറിയുന്നു എല്ലാം 
അരികിലെന്ന പോലെ
എനിക്കായ് നീയും 
നിനക്കായി ഞാനും

ഈശ്വരൻ വസിക്കുന്ന
ഇടമല്ലോ ഹൃദയമെന്ന
ശ്രീകോവിൽ അതിൽ
നിൻ രൂപം കണ്ട് നിത്യം
എഴുതി പാടാൻ കഴിയുന്നത്
കേവലം ഒരു ഭാഗ്യമല്ലോ

ജീ ആർ കവിയൂർ
12 08 2023 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “