ജീവിത യാത്രയിൽ
ജീവിത യാത്രയിൽ
എനിക്കായ് നീ ഹൃദയ ജാലകം
തുറന്നു തന്നില്ലേയിന്നുമാനാൾ
ഓർമ്മയിൽ നിന്നും മായുന്നില്ലല്ലോ
ഓർക്കും തോറും ഉള്ളിലൊരു അനുഭൂതി
നീ എപ്പോഴും എൻ്റെ അടുത്തിരിക്കുന്നതുപോലെ
സന്തോഷ നിമിഷങ്ങൾ
ചിരിയുടെ തിളക്കവും
പാട്ടുകളുടെ മഴയും
സ്വപ്നങ്ങൾ പോലെ മധുരം
നീയില്ലാതെ എന്റെ ഹൃദയം അപൂർണ്ണമാണെന്ന് തോന്നുന്നു
നീ എന്റെ ഹൃദയമിടിപ്പാണ്,
നീയാണ് ജീവിതത്തിന്റെ അർത്ഥം
ഈ പ്രണയഗാനത്തോടൊപ്പം
സന്തോഷത്തിന്റെ യാത്രയിലാണ് ഞാൻ എല്ലാ ദിവസവും ചെലവഴിക്കുന്നത്.
ജീ ആർ കവിയൂർ
28 08 2023
Comments