എൻ്റെ ഓർമ്മയിൽ
എൻ്റെ ഓർമ്മയിൽ
എൻ്റെയോർമ്മയിൽ
നീ വന്നു പോകുന്നു
മുല്ല മലർ ഗന്ധവുമായ്
മന്ദം വന്നുപോകും
കുഞ്ഞിളം കാറ്റേ!
നിന്നെ കാതോർക്കവേ
കേട്ടു ഞാനാ പാട്ട്
ഉള്ളിലെവിടെയോ
മധുര നോവ് പകരുന്നു
മറക്കാനാവാത്ത നിൻ്റെ പാട്ട്
വന്നു പോകും നിന്നരികിൽ
സാഗരം തീർക്കു മലകളും
സ്പന്ദനം തീർക്കുന്നു നെഞ്ചകമേതോ
അപൂർണ്ണരാഗത്തിൻ തേങ്ങലുകൾപോലെ!
ശ്രുതിയെത്ര ചേർത്തിട്ടും
ലയം വന്നു ചേരുന്നില്ല
സപ്തതന്ത്രികൾ മുറിക്കിയിട്ടും
പാഴായി പോകുന്നുവല്ലോ
ഒരു വേള നിൻ സ്വരം ചേരാഞ്ഞിട്ടോ?!
എൻ്റെയോർമ്മയിൽ
നീ വന്നു പോകുന്നു
മുല്ലമലർ ഗന്ധവുമായ്
മന്ദം വന്നു പോകും
കുഞ്ഞിളം കാറ്റേ!
ജീ ആർ കവിയൂർ
13 08 2023
Comments