നീ എൻ നിലാവ് (ഗസൽ)
നീ എൻ നിലാവ് (ഗസൽ)
ഋതുക്കളെത്ര മാറുകിലും
ഋതുമതിയായി നീയെന്നുമെൻ
ഹൃത്തിൽ നിറഞ്ഞു നിൽക്കും
ആആആആആആ
വസന്തം വന്നു പോകിലും
ഹേമന്തരാത്രികളിലും
ശിശിര വർഷങ്ങളിലും
സ്വപ്ന ദേവതയായി നീയെന്നും
മനസ്സിന്റെ ആകാശത്ത്
നക്ഷത്ര തിളക്കമായ് നിൻ
നയനങ്ങളെന്നെ തന്നെ നോക്കും പോൽ
ഗസൽ പൂത്തു എന്നിൽ നിലാവായ്
ജീ ആർ കവിയൂർ
29 08 2023
Comments