ഞാനറിയാതെ എൻ്റെ
ഞാനറിയാതെ എൻ്റെ
വിരൽത്തുമ്പിൽ വിരിഞ്ഞ
പ്രണയാക്ഷങ്ങളോക്കെ
നിന്നെ കുറിച്ചുള്ളതായിരുന്നു
ചൈത്ര മാസ നിലാവ് പോലെ
ഉള്ള നിൻ പുഞ്ചിരി പൂവ് കണ്ട്
ഭ്രമര മാനസനായ് നിന്ന നേരം
നിൻ കൺ മുനയാലെ എന്നെ
നോക്കിയതറിഞ്ഞു എൻ
ഉൾകമാകെയങ്ങു കോരി
തരിച്ചു പോയ നേരം
വിരലുകൾ കുറിച്ച വരികൾ
വീണ്ടും വീണ്ടും ഞാൻ
വായിച്ചിരുന്നു പോയി
ഞാനറിയാതെ എൻ്റെ
വിരൽത്തുമ്പിൽ വിരിഞ്ഞ
പ്രണയാക്ഷങ്ങളോക്കെ
നിന്നെ കുറിച്ചുള്ളതായിരുന്നു
ജീ ആർ കവിയൂർ
14 08 2023
Comments