കവിതയായി മാറുന്നുവല്ലോ
ഓർമ്മതൻ പുസ്തകത്താളിൽ
ഒട്ടുമേ വാടാത്ത പുഷ്പമായി
ഓമലേ നിൻ ചിത്രമിന്നും
ഓടിയടുക്കുന്നു വസന്തം പോലെ
കാച്ചിയ എണ്ണ തേച്ച നിൻ
കാർകൂന്തലത്തിൻ സുഗന്ധം
കാമുകൻ ആക്കുന്നുവല്ലോ
എന്നെ വീണ്ടും കാമുകനാക്കുന്നുവല്ലോ
വാലിട്ടു കരിമഷി എഴുതിയും
ചാന്തു തൊടുകുറിയുമായി
അറിയാതെ എൻ വിരൽത്തുമ്പിൽ
കവിതയായി മാറുന്നുവല്ലോ
ജീ ആർ കവിയൂർ
01 08 2023
Comments