എനിക്കായ്
നിൻ മിഴി ചെപ്പിലായ്
എനിക്കായ് ഇടമുണ്ടോ
മൊഴി മലരിൽ വിടരും
വാക്കുകളിൽ എൻ പേരുണ്ടോ
ഒഴുകി വരും പാട്ടിലാകെയെനിക്കായ്
സ്വര രാഗ മധുരമുണ്ടോ
ശ്രുതിമീട്ടും കമ്പികളിലെനിക്കായ്
സ്നേഹ സ്പർശനമുണ്ടോ
വസന്തത്തിൽ വിടരും പൂമണങ്ങളിൽ
ഉയലാടും വർണ്ണങ്ങളിൽ എനിക്കായ്
നൃത്തമാടും മയിൽ പീലികളിൽ
ഋതു പരാഗങ്ങളുണ്ടോ പ്രിയതേ
ജീ ആർ കവിയൂർ
30 08 2023
Comments