ഒരു ഗസലിന്നീണത്താലെ.
നിൻകൺമുനയാലെ
കോർത്തുവലിച്ച,
എൻഖൽബിൻ്റെനോവു
മറക്കാതെയെന്നു-
മെന്നോർമ്മകളുടെ
പുസ്തകത്താളിൽക്കു-
റിച്ചുവച്ചു ഞാനിന്നു
കവിതയായിപ്പാടുന്നു..
നെഞ്ചിൻത്താളത്താലെ
ഒരു ഗസലിന്നീണത്താലെ.
കണ്ണെഴുതിപൊട്ടുതൊട്ട്
കവിളിൽ നുണക്കുഴി ചെലുമായ്
കരളിൽ മധുരനോവും
പകർന്നു
കടന്നകന്നു നീ
കൊലുസിൻ കിലുക്കത്താലെ!
കൺമണിയാളേ!
കണ്ണീർപ്പാടത്തുനിറുത്തി
നീയെന്നെ
കനവിൻതാഴിട്ടുപൂട്ടി!
കർക്കടരാവിൽ
മഴയുടെ കുളിരും
ചീവിടിൻ്റെ ശ്രുതിയും,
മണ്ടുപ കച്ചേരിയും!
ഇന്നുമെന്നുള്ളിൽ
നീ നിറഞ്ഞുനിൽപ്പൂ
ഓണനിലാവായ്
തുമ്പപ്പൂചിരിയുമായി!
ജീ ആർ കവിയൂർ
11 08 2023
Comments