काश ऐसा कोई मंजर होता...*താഹിർ ഫറാജ യുടെ ഗസൽ സ്വതന്ത്ര പരിഭാഷ
काश ऐसा कोई मंजर होता...*
താഹിർ ഫറാജ യുടെ ഗസൽ സ്വതന്ത്ര പരിഭാഷ
അങ്ങിനെ ഒരു രംഗം
ഉണ്ടായിരുന്നെങ്കിൽ
ഞാൻ വല്ലാതെ
ആശിച്ചു പോയി
എൻ ചുമലുകളിൽ നീ
തല ചായ്ക്കുകിൽ
വരുന്നവരോടൊപ്പം
ഞാനും ഉണ്ടായിരിക്കും
നമുക്കു തലചായ്ക്കാൻ
ഒരു വീടുണ്ടല്ലോ
അങ്ങിനെ ഒരു രംഗം
ഉണ്ടായിരുന്നെങ്കിൽ
ഞാൻ വല്ലാതെ
ആശിച്ചു പോയി
എൻ ചുമലുകളിൽ നീ
തല ചായ്ക്കുകിൽ
ഇന്നു ഞാൻ ഏകാന്തതയിൽ
കഴിയുമ്പോൾ നിൻ
ഓർമ്മകൾ എന്നിൽ വിരിയുന്നു
ഓർക്കും തോറും മനസ്സ്
അസ്ഥമാകുന്നുവല്ലോ സഖി
അങ്ങിനെ ഒരു രംഗം
ഉണ്ടായിരുന്നെങ്കിൽ
ഞാൻ വല്ലാതെ
ആശിച്ചു പോയി
എൻ ചുമലുകളിൽ നീ
തല ചായ്ക്കുകിൽ
ഇനിയൊരു വർഷവും
വസന്തവും മാറിമാറി
വന്നെങ്കിൽ എന്ന്
വല്ലാതെ ആശിച്ചു പോകുന്നു
അങ്ങിനെ ഒരു രംഗം
ഉണ്ടായിരുന്നെങ്കിൽ
ഞാൻ വല്ലാതെ
ആശിച്ചു പോയി
എൻ ചുമലുകളിൽ നീ
തല ചായ്ക്കുകിൽ
രചന താഹിർ ഫറാജ
സ്വതന്ത്ര പരിഭാഷ
ജി ആർ കവിയൂർ
06 08 2023
Comments