Posts

Showing posts from June, 2017

പൂര്‍ണ്ണമാകത്ത മോഹങ്ങള്‍

Image
നുണഞ്ഞു തീർന്നൊരു ഓർമ്മകൾക്ക് ഇന്നുമാ പാൽമണക്കും സ്വാദ് ഹോ..!! നഷ്ട ബാല്യമേ എന്തെ ഇനി ഒരിക്കലും തിരികെ വരില്ലല്ലോ ആ ലഹരി ഇനിയും കൊതി കൊണ്ടിരുന്നു നല്ലൊരു നാളെക്കായി ഇപ്പോഴും  അതൊക്കെ കൊതിയായ് തന്നെ തുടരുന്നു വിലക്കുകളുടെ നടുവില്‍ ഒരു ഐസ് കോല്‍ ഇന്ന് നുണയാനാവില്ലല്ലോ കഷ്ടം , മോഹങ്ങള്‍ മോഹങ്ങളായ് തുടരുന്നു വീണ്ടും ....!!

ഒരു കാഴച വസ്തു

Image
പടിപ്പുര വാതിലിന്റെ പടിയിൽ വീണുടഞ്ഞ കണ്ണുനീർ ആരൊക്കയോ ചവുട്ടി മെതിച്ചു കിടന്നപ്പോഴും  അത്താഴ പട്ടിണിക്കാരനെ ആരുമേ വിളിക്കാതെയും അറിയാതെയും പോയി കാലത്തിന്റെ നന്മകൾ ഒക്കെ എങ്ങോ മാഞ്ഞു ഇവയൊക്കെ പറഞ്ഞ പുസ്തകത്താളുകൾ വീർപ്പുമുട്ടുകയും അതൊക്കെ ചിതലുകൾക്കു വിശപ്പടക്കാൻ ഉപാധിയുമായി പോകുന്നു ഉള്ളവൻ ഉള്ളവനായ് ഇല്ലാത്തവൻ ഇല്ലാതെ ആകുന്നു എങ്കിലും പടിപ്പുരകൾ ഇന്നും തലയെടുത്തു നിൽക്കുന്നത് ഒരു കാഴച വസ്തുവായി മാത്രമായ് ....

വിരസത ഏറുന്നു

Image
ജീവിതം പൊതിഞ്ഞു കൊണ്ട് വയറിന്റെ താളത്തിനൊപ്പം തുകലിൽ ശബ്ദവീചികൾ തീർക്കുമ്പോൾ എല്ലില്ലാത്തൊരു നാവു ചലിച്ചു വയറിന്റെ വിശപ്പിന് രചനക്കൊത്തു അന്യന്റെ നന്മക്കായി ഏറ്റുപാടാൻ വിധിയുടെ നേർകാഴച്ചകൾ കരിപുരണ്ട കൽവിളക്കുകൾ സാക്ഷിയായ് കൺ ചിമ്മുന്നു സ്വരം പരമായി മാറുവോളം നടതുറക്കുവോളം പ്രഹരമേറ്റു തളരുന്ന ചെണ്ടയും   കോലും അത് പിടിച്ച കൈയും എങ്കിലും ഈ ആവർത്തന വിരസത ഏറുന്നു.......  

''പിഴുതെറിയപ്പെടും ''

Image
''പിഴുതെറിയപ്പെടും '' ചിന്തകളുടെ രൂഢമൂലത്തിൽ ഇരുന്നു എന്റെ ലോകത്തിൽ ഉള്ളിന്റെ  ഉള്ളിൽ മുഴുകുമ്പോൾ നിന്നെ കുറിച്ച് ഒരു അവകാശ വാദങ്ങളുമില്ല   നിന്നിൽ നിന്നും ഒന്നുമേ പ്രതീക്ഷിക്കുന്നില്ല നീ നിന്റെ രീതിയിൽ തന്നെ മുന്നേറുക എന്നെ എന്റെ വഴിക്കു വിടുക എന്റെ അതിര്ത്തിയില് കടക്കാതെ നിന്നെക്കുറിച്ചു ഒന്നുമേ എനിക്ക് പറയാനില്ല നാം ഒറ്റയായ് തന്നെ ഇരിക്കും എവിടെയാണോ അവിടെ നമുക്കൊരിക്കലും സമരാവാൻ പറ്റില്ല എന്തെ നിനക്ക് ഇതിനെ കുറിച്ചറിയില്ല നിന്റെ വൈഭവങ്ങളുടെ അവകാശങ്ങൾ നിന്റെ സഫലതയുടെ പതക്കങ്ങൾ ഒന്നുമേ  മതിപ്പുളവാക്കില്ല ഒരിക്കലും ഞാൻ കാണുന്നെതെന്തെന്നോ  നിന്റെ ഉള്ളകം നിന്റെ ആത്മാവിന്റെ  സൂക്ഷമത ഞാൻ അറിയുന്നു സത്യം മാത്രമേ ഞാൻ ബഹുമാനിക്കുകയുള്ളു എന്റെ മൗനം ഒരിക്കലും ബധിരമല്ല എന്റെ മൂകത ഒരിക്കലും കീഴടങ്ങലല്ല ഒരു പക്ഷെ നീ വിജയിച്ചു പ്രഘാപിക്കും ഞാൻ ഒരിക്കലും തെളിയിക്കാനൊരുങ്ങുകയോ കലഹിക്കുകയില്ല ,എനിക്കറിയാം ഞാൻ ആരെന്നു അതിനൊരു ഓപ്പോ മുദ്രണമോ സാക്ഷിയോ വേണ്ട സമയമാകുമ്പോൾ നീ മനസ്സിലാക്കും നല്ലതു എന്തെന്ന് അറിയും നീ നിന്റെ സത്യം നിനക്കുമനസ്സിലാവ...

"ആഴങ്ങള്‍ "

Image
"ആഴങ്ങള്‍  " . എന്റെ കാണാഴങ്ങളില്‍ പിന്നെയും തുരന്നു അറിയാ മോഹങ്ങൾ കുതിച്ചുപായുന്നു മൗനങ്ങളിലേക്കു എന്റെ അടഞ്ഞ ശബ്ദം നിലവിളിച്ചു നിശബ്ദതയിൽ വ്രണിത ഹൃദയം തേടുന്നു നിന്നെ തലോടാൻ അല്ലയോ പ്രണയമേ നീ താഴേക്കുവരിക എന്റെ ശുന്യതകളെ നിറക്കുക നിന്റെ സ്നേഹത്താൽ ശമിപ്പിക്കുക എന്റെ ദാഹത്തെ എന്റെ ആഗ്രഹങ്ങളുടെ തേടലുകളിൽ ഒന്നുമേ വഴങ്ങുന്നില്ല  പ്രണയമേ എന്റെ കണ്ടത്തലുകളിൽ നിന്നാൽ നിറക്കാൻ കഴിഞ്ഞില്ലല്ലോ എന്റെ ജനിക്കും കിനാവുകളിൽ ഒരു പ്രതീക്ഷയുടെ കിരണം കാണുന്നു എന്റെ മൃദുലത ഞാൻ സംരക്ഷിക്കുന്നു നിന്റെ വളർച്ചക്കായി   എന്നെ നിന്റെ ചിറകിലെറ്റുക നിലനിർത്തുക നിന്റെ ലോകത്തു നിന്റെ ഉയരങ്ങളോളം കൊണ്ടുപോകുക എന്റെ കരവലയത്തിൽ ഒതുക്കുക എന്റെ ശൂന്യതകൾ നിറക്കുക ആഴങ്ങൾ നികരാട്ടെ വിണ്ടുകീറലുകൾ മാറട്ടെ എല്ലാം ഒന്നാവട്ടെ ഞാനൊന്നു ഞരങ്ങട്ടേ അതിക്രമിച്ചു കയറുക എന്റെ വിളയിടങ്ങളിലൊക്കെ എന്റെ നാളങ്ങൾ നിറച്ചു എന്നെ സംരക്ഷിക്കുക എന്റെ സ്വന്തം ആഴങ്ങളിൽ നിന്നും oil paint by Aja

ഒറ്റപ്പെട്ടവന്‍

Image
സ്വയം  ഞെക്കികൊന്നു ഉറങ്ങാൻ  ശ്രമിക്കുന്നു നിന്നെ  കൊല്ലാൻ  കൂട്ടിനു ആളുണ്ടല്ലോ  ശുഭരാത്രി സ്വപ്‌നങ്ങൾ  എങ്കിലും കണ്ടുണരാൻ  മോഹം  ഉണ്ട് കാണുന്നതൊക്കയോ ആഴങ്ങളിലേക്ക്  ഇറങ്ങുന്നവയും അവസാനം  നനഞ്ഞു  ഒട്ടി തളർന്നു  ഉറങ്ങുന്നു പുലരിവെട്ടം  ഇരുട്ടകറ്റുവോളം നാളെ  ലഹരിയുടെ  അനുഭവങ്ങൾ പങ്കുവെക്കാം  ഞാൻ  എന്റെ ഉറക്കത്തിനുള്ള  ഗുളിക  കഴിക്കാൻ മറന്നെന്നു അവളും , തരു ഒരെണ്ണം  എനിക്കും  എന്ന്  പറഞ്ഞു ഉറക്കത്തിലേക്കു  മറഞ്ഞു  അപ്പോൾ ചന്ദ്രൻ  മേഘക്കിറിലേക്കും ..!!

മനമാകെ പാടുന്നു

മാനത്തു നീ വരാൻ എത്രനാൾ കാത്തിരുന്നു മഴയെ നിനക്കായി കാത്തിരുന്നു ..... മാരികാര്‍ മേഘ പുതപ്പഞ്ഞു മാരിവില്ലു നാണിക്കും വെളയിതില്‍ മെല്ലെ മെല്ലെ നീ അണഞ്ഞു ..... ചന്നം പിന്നം..പെയ് തണഞ്ഞു ..... പുല്ലും പുൽക്കൊടിയും പിന്നെ മാവിൻ ചില്ലയും  തളിരഞ്ഞു മയിലും കുയിലും കൂട്ടുകാർക്കും സന്തോഷം സന്തോഷം സന്തോഷം ..... ഏറെ നാൾ അങ്ങ് പെയ്യ്തനേരം നിന്നെ പഴിക്കുന്നു എല്ലാരും ഇതൊന്നും വകവെക്കാതെ നീയങ്ങു പെയ്യ്തു പെയ്തു തിമിർക്കുന്നു മഴയാര്‍ത്തു പെയ്യുന്നവേളകളില്‍ മെയ്യോക്കെ  കുളിരുന്നു നിന്‍ മറക്കാത്ത മധുരിക്കും  ഓര്‍മ്മകളിൽ മനമാകെ നിനക്കായ് പാടുന്നു .......

" ഗേഹം "

Image
" ഗേഹം  " ഞാന്‍ ഇപ്പോള്‍ വീട്ടിലാണ് അതും നിന്റെ കരവലയത്തില്‍ അതെ ഞാന്‍ സുരക്ഷിതനാണ് നീ തീര്‍ത്ത പഞ്ചരത്തിനുള്ളില്‍. ഞാന്‍ ധനവാനാണ് നിന്റെ സാമീപ്യത്തില്‍ . എന്നാൽ പെട്ടന്ന് ഒരുനാൾ നഷ്ടമായത് നിന്‍റെ ആശ്ലേഷം . എന്നില്‍ നിറക്കുന്നു നിന്റെ പരിമളം . ഞാന്‍ ശൂന്യനാവുന്നു നീ വിട്ടകലും നേരം ഞാന്‍ ആനന്ദം അനുഭവിക്കുന്നു നീ കുടെ ഉണ്ടാവുമ്പോള്‍ എനിക്ക് ദാഹിക്കുന്നു നിന്റെ രുചികകള്‍ക്കായ് എനിക്ക് വിശപ്പടക്കാം നിന്റെ ചുംബനം ഞാനില്ലാതെ ആകുന്നു നിന്റെ ഇല്ലായിമ്മയില്‍ 

''എനിക്കറിയില്ല ''

Image
''എനിക്കറിയില്ല '' എനിക്കറിയില്ല എന്തിന് നീ ഇതു ചെയ്യ്തു എന്നോടു എനിക്കറിയില്ല എന്താവുമിപ്പോള്‍ എനിക്കെന്തുമറിയില്ല എനിക്കറിയില്ല എവിടെ നിന്നെ തേടുമെന്ന് എനിക്കറിയില്ല ആരു എന്നെ കവര്‍ന്നെടുത്തു നിന്നില്‍ നിന്നും എനിക്കറിയില്ല എപ്പോഴാണ് ഇതൊക്കെ സംഭവിച്ചത് എനിക്കറിയില്ല ആരുടെ ആണുയീ ചതികുഴിയില്‍ നാം പെട്ടത് എനിക്കറിയില്ല ആരെയീ മുറിപ്പാടുകള്‍ കാണിക്കും എനിക്കറിയില്ല എന്തിയീ ജീവിതം മുന്നോട്ടു കൊണ്ട് പോകും എനിക്കറിയില്ല എന്ത് ചെയ്യുമെന്നെ നിലനിര്‍ത്തുവാന്‍ എനിക്കറിയില്ല എവിടേക്ക്  എന്റെ ഹൃദയത്തെ കൊണ്ടുപോകും എനിക്കറിയില്ല ആരെന്റെയീ മുറിവുകള്‍ ഉണക്കുമിപ്പോള്‍ എനിക്കറിയില്ല എപ്പോള്‍ നീ നമ്മുടെ ഹൃദയങ്ങളെ അകറ്റും എനിക്കറിയില്ല ആരുടെ ചതുരംഗ കളിയില്‍ നാം പെട്ടുവെന്നു എനിക്കറിയില്ല ആരെ വിശ്വസിക്കും ഈ ജീവിത യാത്രയില്‍ എനിക്കറിയില്ല എന്തിനു നീ എന്നെ തനിച്ചാക്കി കടന്നു പോയതെവിടെ ..!!

പ്രണയത്തിനു എത്ര വയസ്സായി ..!!

Image
പ്രണയത്തിനെത്ര വയസ്സായിയെന്നു വൃണിത വികാരത്തിന്‍ പൊരുള് തേടി കണ്ടൊരു ശില്‍പ്പി തന്‍ ആവേശം ശില്‍പ്പത്തിനൊടുള്ള അഭിനിവേശത്തിന്‍ ലഹരി കണ്ടൊരു കാഴചവട്ടം പറയാതിരിക്കവയ്യ വിശപ്പെന്നതും ദാഹമെന്നതും  മറവിയിലാണ്ടു കനവുകാണാനൊരു ഉറക്കവുമില്ലാതെയായ് മഴയും വെയിലും മഞ്ഞും ദിനരാത്രങ്ങളും ഒക്കെ  അറിയാതെ ലഹരിയിലാണ്ടവസാനം കണ്ണെഴുതി തീര്‍ന്നപ്പോഴേക്കും നീണ്ട നിശ്വാസാശ്വാസം മറിയുമ്പോഴേക്കും പൈദാഹങ്ങളുടെ  തിരയിളക്കമറിഞ്ഞു ... ആകാശത്തു നക്ഷത്രങ്ങള്‍ ചിരിതൂകി ഭൂമിയിലെ പ്രണയത്തിനു എത്ര വയസ്സായി ..!!

നീയും വിരഹിണിയോ....

Image
മിഴിയറിയാതെ മനമൊരു തൂവൽ പക്ഷിയായ് . മനമാറിയാതെ മുഴങ്ങി കാവ്യ കലോലിനി നിനക്കായ്.... അറിയാതെ ഒഴുകി നടന്ന അക്ഷരങ്ങളെ കോർത്തു നിനക്കായ് .. പ്രണയമേ നീ അറിയാതെ പോകുകയോ.... വിരൽ തൊട്ട മാത്രയിൽ എന്തെ വിരഹ ഗാനം പൊഴിച്ചു വിപഞ്ചിക ... ഇതൊക്കെ അറിയാതെ മേഘങ്ങൾ കണ്ണുനീർ വാർത്തതെന്തേ.... നിൻ മിഴിതോരാത്തതെന്തേ നീയും വിരഹിണിയോ....

വരിക നമുക്ക് പോകാം

Image
എന്റെ മൗനം ഒരിക്കലും വ്യര്‍ത്ഥമായി കാണല്ലേ അതിൽ ഒരു സാഗര ഗർജ്ജനം ഉണ്ട് ഒന്നു കാതോർക്കുകിൽ കേൾക്കാവുന്നതേ ഉള്ളു ഒന്നെൻ കണ്ണുകളിൽ ഉറ്റു നോക്കുക അപ്പോൾ അറിയാം അതെന്റെ ഹൃദയത്തിലേക്കുള്ള ഒരു ഒറ്റയടി പാതയാവും അത് നിന്നെ ഒരു പക്ഷെ പ്രണയത്തിന്റെ കൈകളിൽ എത്തി ചേർക്കും എന്റെ ഉള്ളത്തിൽ നിറയുന്ന അരുണോദയ രശ്മികൾ സ്നേഹത്തിന്റെ ചിറകിലേറ്റി കൊണ്ടുപോകും അങ്ങ് ചക്രവാളത്തിനുമപ്പുറം ആനന്ദത്തിന് സ്വതന്ത്രവിഹായസ്സിലേക്കു അനുഭൂതിയുടെ ലഹരി നൽകും ലാഘവാ വസ്ഥയിലേക്ക് ....

പ്രണയത്തിൻ വേരുകൾ

Image
പ്രണയത്തിൻ വേരുകൾ ഞാനും  നീയും പുരാതന കാലമുതൽക്കെ പരാസ്പരത്തിനായി തേടി വഴിതെറ്റി പിരിഞ്ഞു   ഒന്ന് വീണ്ടും കണ്ടു മുട്ടാൻ എത്രയോ നാഴികകൾ വിനാഴികകൾ ദിവസങ്ങൾ വർഷങ്ങൾ കടന്നു അവസാനം ഈ ജീവിതത്തിൽ ഒരു ആത്മീയ നിയോഗം പോലെ അതെ തോന്നുന്നില്ലേ നീ അത് കാണുന്നില്ലേ നീ എന്നിലും ഞാൻ നിന്നിലും സ്നേഹമോടെ കഴിയാൻ നമ്മുടെ ജീവിതത്തെ പ്രണയിക്കാൻ നാം ഇവിടെ തന്നെ വീണ്ടും ജനിച്ചു ആനന്ദം നാം നഷ്ടപ്പെടുത്തി ചിരികൾ മറന്നു പരസ്പരം  കാണാൻ നാം കാത്തു നിന്നു വരൂ എന്റെ പ്രണയമേ വരിക എന്നരികിൽ നമുക്ക് ജീവിക്കാം നമ്മുടെയീ പ്രണയവഴികളിൽ നീയായിട്ടല്ല ഞാനായിട്ടല്ല ഒരു സ്നേഹ നൃത്തംപോലെ ജീവിത സൗന്ദര്യം പോലെ നാമാരുമല്ല ഒന്നായി ചേരുമ്പോൾ സ്നേഹിക്കുക  ഈ ജീവിതത്തെ പ്രണയത്തോടെ കഴിയാം നമുക്ക് ജീവിക്കാമീ സ്നേഹം ഒടുങ്ങും വരെ നമുക്ക് പ്രണയിക്കാം നമ്മുടെയീ  ജീവൻ ഒടുങ്ങും വരെ ..!!

തമ്മില്‍ തമ്മില്‍

Image
അവർ കണ്ണുകൊണ്ടു കഥകൾ പറഞ്ഞു ചുണ്ടുകൾ തമ്മിൽ ഏറെ അടുത്തു അവൻ അവളുടെ നിഷ്കളങ്കതയാർന്ന നോട്ടാത്താൽ അവളറിയാതെ അവളുടെ ചുണ്ടിലെ  പുഞ്ചിരിയായ് ..!! ഓര്‍മ്മകള്‍ക്ക് അവളുടെ ഗന്ധം വീണ്ടും വീണ്ടും തങ്ങിനിന്നു മനസ്സില്‍ .. എങ്കിലും അവള്‍ക്കു അവന്റെ ഹൃദയത്തിലെന്തെന്നു അറിയാന്‍ മൗനത്തോടെ കാത്തിരിക്കേണ്ടി വന്നു ..!!

ബുദ്ധം ശരണം

Image
നടക്കുക ഓരോ പാദ സ്പർശനവും ശാന്തിയുടെ നിമിഷങ്ങളിലേക്കാവട്ടെ നടന്നടുക്കുക സന്തോഷത്തിലേക്കു ഓരോ ചുവടും പുതുമയേകും കുളിർക്കാറ്റു നൽകട്ടെ ഓരോ ചലനങ്ങളിലും പൂവിരിയട്ടെ ഭൂമിയെ ഓരോ ചുവടുകളാൽ ചുംബിക്കട്ടെ അതിലൂടെ സ്നേഹവും സന്തോഷവും പുലരട്ടെ അതിലൂടെ നാം സുരക്ഷിതരാവട്ടെ മൗനം പകരും ബിംബങ്ങൾ ശാന്തിയുടെ ബൗദ്ധ ചിന്തകൾ നമ്മളിൽ ഉണരട്ടെ ...!! ബുദ്ധം ശരണം ഗച്ഛാമി ..........!!!

ആദരിക്കുക

Image
ആദരിക്കുക അവൾ അവളുടെ ഓർമ്മകളെ സംഭരിച്ചുവച്ചു അടയാളമായ് ആരെയുമറിയിക്കാതെ കണ്ണീരിനൊപ്പം. അവളെ പാവയായോ കളിപ്പാട്ടമായോ കരുതേണ്ട അവൾക്കുമുണ്ട് വികാരവും വിചാരങ്ങളും തൂക്കുകയും തുടക്കുകയും ചെയ്യുന്നു എന്ന് കരുതി ഒരു അടിമയാക്കെണ്ട ബഹുമാനിക്കുക ഏറ്റവും അവളില്ലാതെ ഇല്ല ഒരു കുടുംബത്തിനും നിലനിൽപ്പ് എനിക്കറിയില്ല എങ്ങിനെ ആണ് നിങ്ങൾക്കു ഇത്ര സന്തോഷം കണ്ടെത്താനാവുക അവളെ കരയിപ്പിച്ചിട്ടു അവളും ഒരു അമ്മയാണ് ഭാര്യയാണ് ആ  ഉദരത്തിൽ  നിന്നുമല്ലോ നീയും ജനിച്ചത് ഏറെ പുകഴ്ത്തിയിട്ടു കാര്യമില്ല ആവാക്കുകൾ ഒന്നുമേ അവളുടെ ഹൃദയത്തിൽ തട്ടുകയില്ല അതിനാൽ അവളെ ബഹുമാനിക്കുക ആദരിക്കുക

മറക്കേണ്ടാ ..!!

Image
നിൻ കരിമഷി പടരും കണ്ണിൽ കണ്ടു ഞാൻ കദനയില്ലാത്തൊരു കവിത പുഞ്ചിരി പൂവിതറുന്ന ചുണ്ടിൽ ഞാനറിയാതെ മയങ്ങി പോയി വെറുമൊരു വർഷവും അതിൽ നിൻ മണം പകരുന്നു മണ്ണും ഇനിയും വന്നു പോകുമല്ലോ ആവണിയും ചിങ്ങക്കതിരും കൈകൊട്ടി കളിച്ചും പിന്നെ ആകാശത്തോളം ഊയലാടി ആഘോഷം  തിമിർക്കുമ്പോൾ മറക്കാതെ ഓർമ്മകളെന്നിൽ ഇന്നും തളിർക്കുന്നു കൗമാര വസന്തത്തിന് ആർപ്പുവിളികളും എങ്കിലും നീ കനവിന്റെ നിനവിലോ എവിടെ പോയ് ഒളിക്കിലും നിന്നെ തേടിഞാൻ വന്നീടുമെന്നു മറക്കേണ്ടാ ..!!  

ചിന്തകള്‍ക്ക് കടുപ്പം

Image
വീശിയടിച്ച കോപ്പകള്‍ ഉയര്‍ന്നു താണ് ഒരു മെയ്യഭ്യാസി പോലെ മക്കാനിയില്‍ നിന്നയാള്‍ പുറം ലോകത്തേക്ക് കണ്ണുനട്ടു എങ്ങിനെ ഉള്ളവരൊക്കെ പലരും പല രുചിക്കാര്‍ ചിലര്‍ക്ക് മധുരമില്ലാതെ കടുപ്പം കൂടിയും മറ്റു പലര്‍ക്കും മധുരം കൂടിയും കടുപ്പം കുറഞ്ഞും അങ്ങിനെ തിരിച്ചും അവരുടെ സംസാരങ്ങളില്‍ പണത്തിന്റെ മധുരവും കൈപ്പേറിയ സ്വാദും കിട്ടാ കടങ്ങളുടെ മനക്കണക്കുകള്‍ ഭാഗ്യത്തെ പഴിക്കുന്നവര്‍ മറിച്ചും പറയുന്നവര്‍ കരം കൊടുക്കാതെ കാര്യങ്ങള്‍ നീക്കാന്‍ ചിന്തിക്കുന്നവരും രാജ്യത്തിന്റെ ഭരണങ്ങലുടെ വിലയിരുത്തലുകളും പണപ്പെട്ടിയുടെ മുന്നിലിരുന്ന കണ്ണാടി മേലെനിന്നും നോട്ടം തന്നിലേക്ക് ഉയര്‍ന്നപ്പോള്‍ ചായ കാലത്തിലെ നാണയാതുട്ടുകളുടെ ശബ്‌ദങ്ങള്‍ അയാളുടെ മുന്നില്‍ കിടന്ന കുടിച്ചു ഒഴിഞ്ഞ കുപ്പി ഗ്ലാസ്സുകള്‍ ചിറികൊട്ടി സപ്ലയര്‍ പയ്യന്‍ വന്നു നിന്നു ചായയുടെ ആവിശ്യങ്ങള്‍ നിരത്തുന്നത് ശ്രദ്ധയില്‍ വിട്ടു പോയന്നറിഞ്ഞു വീണ്ടും ആരായുമ്പോള്‍ പുറത്തു മഴ ഇരക്കുന്നുണ്ടായിരുന്നു...

ഏകാന്തതയുടെ ദുഃഖം

Image
താഴ്‌വാരം വറ്റി വരണ്ടു  മയിലുകൾ ആടാറില്ല മഴമേഘങ്ങൾ വഴിമാറി കുയിലുകൾ പാട്ടുമറന്നു  ഏകാന്തതയുടെ ഉഷ്ണക്കാറ്റ്   വിരസമാർന്ന മൗനം എങ്ങും വിരക്തിയുടെ തീഷ്ണത ഒരു മഴപെയ്യതെങ്കിൽ കരഞ്ഞു കണ്ണുകൾ വറ്റി എന്നിട്ടും വന്നില്ല അവൻ അവൾ പിരിമുറുക്കത്തിലാർന്നു പാടി രാഗം ശോകം താളം നെഞ്ചിന്റെ മിടിപ്പ് .... കുന്നോളം മോഹങ്ങൾ കനവുകണ്ടു ഞെട്ടിയുണർന്നു എന്തിനിങ്ങനെ ജീവിതം എന്ന മൂന്നക്ഷരങ്ങൾ വിടാതെ പിൻ തുടരുന്നു മരണം നിഴലകലത്തിൽ നിന്നും വഴി മാറിയോ ആവോ എവിടെ ഒരു പ്രതാശയുടെ പൊൻ കിരണം . ഒരു പുഞ്ചിരിയുടെ ലാഞ്ചന . സ്നേഹത്തിന്റെ തലോടൽ . ഇല്ല വരും തീർച്ചയായും ഒരു രക്ഷകൻ . മനസ്സേ ശാന്തമാകു നിന്നിലെ തിരമാലകൾക്കു ഒരു അടക്കം വരട്ടെ . സ്നേഹ തീരത്തു ജീവിത നൗക അടുക്കും നങ്കുരം ആഴ്ന്നു ഇറങ്ങും .....

നിഴലും ശത്രു

Image
പൊഴിഞ്ഞു വീണൊരു തൂവലിന് ചുവടാൽ പ്രണയാക്ഷരങ്ങൾ എഴുതി തീർക്കാൻ ഓർമ്മകളുടെ തള്ളലിൽ പ്പെട്ടുവെറുതെ വിരഹമാർന്ന മനം വെമ്പുന്നു ഏറെ ആയി കൈവിട്ടു പോയൊരാ ബാല്യത്തിൻ കുസൃതികൾ കരകവിയും യൗവ്വനത്തിന്റെ കുലംകുത്തി ഒഴുക്കും കാലമിന്നു തന്നൊരു ചുക്കിച്ചുളിഞ്ഞ ഉടലഴകും കാമ്യമായതിനെ തേടുന്ന  വഴികളിൽ നൊമ്പരം . അഴലാറ്റാൻ ഇല്ലൊരു ചുമലും പിന്നെ മിണ്ടാട്ടവും ഉറക്കമോ എങ്ങോ തീര്‍ത്ഥാടനം നടത്തിടുമ്പോള്‍ ഏറെ മനപ്പായസം കുടിച്ചിട്ട് ഇല്ലൊരു കാര്യവും അവസാനം കാത്തു കിടപ്പു നിഴലും ശത്രു ആകുന്നു ..!!

നടുക്കങ്ങള്‍

Image
ആരെയും ആകര്‍ഷിക്കും അതിന്‍ രൂപം കണ്ടു ആര്‍ത്തിയാല്‍ മാംസദാഹികള്‍ കൊണ്ട് പോയ്‌ ആരും കാണാതെ കടല്‍ക്കര ഓരത്തെ കല്‍ക്കുട്ടത്തില്‍ ആരും കൊല ചെയ്യ്തു കടലില്‍ തള്ളിയപ്പോള്‍ തിരയില്‍ ചേര്‍ത്തു നെഞ്ചത്ത്‌ വച്ച് നടന്നൊരു കളിപ്പാവ ചവിട്ടി മെതിക്കപ്പെട്ടൊരു തീരത്തിന്‍ മേലെ ചങ്ങാതിയുടെ കൊച്ചു കൊഞ്ചലുകള്‍ കേള്‍ക്കാതെ ചാവാലിയെന്നോണം കിടപ്പതു കണ്ടു നടുങ്ങി.

സാമീപ്യത്തിനായ്

Image
ഇല പൊഴിഞ്ഞ കൊമ്പില്‍ നിന്‍ പുഞ്ചിരി ഇടറാത്ത ഗാനം പോലെ അലയടിക്കുന്നു പാടാന്‍ മറന്നതൊക്കെ അറിയാതെ മൂളുന്നു പകല്‍ കിനാവുപോലെ തോന്നിയെല്ലാം നിന്‍ വരവറിയിച്ചു കാറ്റിനു കുളിര്‍ ഗന്ധം എവിടെയോ മാനം പെയ്യ്തതു  പോലെ എല്ലാം ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നു ശിശിരം വരവായപോലെ മനം തുടിച്ചു നിന്‍ സാമീപ്യത്തിനു കൊതിയോടെ കാത്തു ..!!

കറുത്ത ഉടല്‍

Image
കണ്ണുനീരോഴുക്കിയ ഇടങ്ങളില്‍  കരള്‍ വെന്തുരുകി ഒഴുകും നേരങ്ങളില്‍ കരചരണങ്ങള്‍ കൂപ്പി നില്‍ക്കുന്നു നിന്‍ മുന്നില്‍  കനലെരിഞ്ഞു പുകപരത്തി അങ്ങ് നീ നിന്റെ  കറുത്ത ഉടലിന്‍ ഉള്ളില്‍ ഒരു പരോപകാരി  കത്തി സ്വയം ഗന്ധം പരത്തി ഒടുങ്ങുന്ന നിന്‍ കാര്യം ആരും അറിയാതെ പോകുന്നുവല്ലോ കാരണം അറിയിക്കാന്‍ നിനക്കൊരു കരിനാവുണ്ടായിരുന്നെങ്കില്‍ ...!!

ചതുരങ്ങള്‍

Image
ചതുരങ്ങളില്‍ തുടങ്ങി ചതുരങ്ങളില്‍ ഒടുങ്ങുമി ചതുരംഗ കളങ്ങളിലെ കരുക്കള്‍ നാം ചുവടു വെക്കുന്ന ചിന്തയോടുങ്ങാത്ത  വിരലുകളുടെ അടിമകള്‍ ചിതറി ഓടുന്ന കുതിരയും തേരും കടിഞ്ഞാണും ചമ്മട്ടിയും നയിക്കുന്ന വഴികളില്‍ ചലിക്കുന്നവര്‍ ചടുലതാളങ്ങള്‍ മേളക്കൊഴുപ്പങ്ങള്‍ കേട്ട് എന്നും ചാഞ്ഞും ചരിഞ്ഞും ചമ്ര വട്ടത്തു നൃത്ത മാടാന്‍ ചലനമറ്റു ചുമലുകളെറി ആറടി മണ്ണിന്‍ അവകാശികള്‍ ..!!

കാരണവര്‍

Image
അരയില്‍ തിരുകിയൊരു കൊച്ചുപിച്ചാത്തിയും അറനിറക്കാനുള്ള മോഹവുമായ് കാതില്‍ കടുക്കനിട്ടു കയ്യില്‍ പൗരവടിയും തോളത്തു കസവ് നേരിയതും കൈയുക്കു ഉള്ളിടത്തോളം ജീവിതം സുഖം സ്വസ്ഥം കാരണവനായ് വാണീടുന്നു അല്ലാലെല്ലാം ഉള്ളില്‍ കരയും കരയോഗവും യോഗ്യതയായി മുറുക്കി ചുവപ്പിച്ചു തുപ്പി വാനവും താമ്പുല ചര്‍വണം നടത്തുന്നു പ്രഭാത പ്രദോക്ഷങ്ങളായ് ഋതുക്കള്‍ മാറി മറയുന്നു അവസാനം എല്ലാ പ്രതാപങ്ങളും ആറടി മണ്ണില്‍ ഒടുങ്ങുന്നു ..!!

ആരോടും പറയില്ല

Image
ഇല്ലില്ല പറയുകയില്ലില്ല ഞാൻ എൻ കരളിന്റെ ഉള്ളിലെ മധുര നോവ് പറഞ്ഞാലും പറഞ്ഞാലും തീരാത്തൊരി കനവോനിനവാ എന്നറിയുകയില്ലയീ   പൂപോലെ മൃദുലവും പാൽപോലെ മധുരവും പ്രാണന്റെ നോവിനെ പകർത്തുവാനാവില്ല പലരോടുമായി പറയാന്‍ കൊതിച്ചുവെങ്കിലും പറയാതെ പോയോരി നേരറിവ് എന്തെ പറയാതെ പോയോരി ഉള്ളിന്റെ ഉള്ളിലെ ഇതിനെ ഇനി എന്ത് വിളിക്കുമെന്നറിയാതെ പോയല്ലോ ..!! കാറ്റുവന്നു മഴവന്നു വെയില്‍വന്നു പിന്നെ കുളിരും ഒക്കെ മാറി മാറിവന്നു എന്നിട്ടുമറിയാതെ പോയല്ലോ എന്നുള്ളിലെ ഈ ഋതു ഭേദംങ്ങളയെയോ ..!!!

നേര്‍വഴിക്കു നീങ്ങട്ടെ ..!!

Image
തൊട്ടാല്‍ വാടും നിനക്കായ് അക്ഷരതാളില്‍ ചേര്‍ത്തതൊക്കെ നിന്‍ മിഴിനീരില്‍ കുതിര്‍ന്നു പോയല്ലോ കാതരയാം നിന്‍ മനസ്സിത്ര ലോലമെന്നറിഞ്ഞില്ല ..!! ഇല്ലിനിവേണ്ട ഒരു മധുരമാം ഗീതം നിനക്കായി എഴുതി ഉണ്ടാക്കാം പുഞ്ചിരി പൂക്കള്‍ വിടരട്ടെ ദൂരങ്ങള്‍ കുറയട്ടെ പ്രണയം പൂക്കട്ടെ ..!! നീ തിരിഞ്ഞൊന്നു നോക്കുന്നുണ്ട് ശകുന്തള ദുഷന്തനെ എന്നപോല്‍ ശാപമെറ്റ് മറക്കാതെ ഇരിക്കാന്‍ നിന്‍ ചിന്തകള്‍ നേര്‍വഴിക്കു നീങ്ങട്ടെ ..!!

നിന്‍ വിരലിലെ മോതിരം

Image
നിന്‍ വിരലിലെ മോതിരം നിൻ  കരാംഗുലികള്‍ എന്നിൽ  മോഹമുണർത്തുന്നു അതിലൊരു  മോതിരമായി  മാറാൻ  മോഹം അതിലൂടെ  നിന്നെ  കാണാൻ  കഴിയുമല്ലോ  നിൻ  മൃദുലത  അറിയാമല്ലോ നിമ്നോന്നതങ്ങളിൽ  നിലാവു  പോലും  കാണാത്തതു  കാണാമല്ലോ അനുഭൂതിയുടെ  താഴ്വാരങ്ങളിൽ പടരാനാവുമല്ലോ വിരലെത്താ ഇടമില്ലല്ലോപൂമേനിയിലാകെ വിരലുകൾക്ക്  ലഹരി  നല്കാനാവുമല്ലോ മാടിയൊതുക്കുമല്ലോ രോമകൂപങ്ങൾ  വിരലുകൾ ഒപ്പം  ആ  വിരലിലെ മോതിരവുമനുഭവിക്കില്ലേ  സുഖങ്ങൾ സുന്ദരി ഇനി  എന്ത്  ഞാൻ  പറയേണ്ടു നിൻ  കവിളുകൾ  തുടുത്തല്ലോ നെഞ്ചിടിപ്പ്  കൂടിയാലോ  . ഉയർച്ച  താഴ്ചകൾ  ഞാൻ  അറിയുന്നു ചുംബനം   കൊണ്ട്  മൂടട്ടെ   നിൻ  വിരലിൽ  ഞാൻ അർച്ചനയായി  കരുതുക പ്രണയത്തിന്‍ എന്നിൽ  ആ  വിരലാൽ തൊട്ടുണർത്തുക  തന്തികൾ നിന്നിലെ  നദി  എന്നെ  നനക്കുന്നു  . എന്തെ  അറിയുന്നുണ്ടോ  ആവോ നിൻ  മൗനമേറെ  എന്നിൽ ...

സ്നേഹിക്കപ്പെടാന്‍

Image
മഴതുള്ളി കിലുക്കത്തിന് മധുര സംഗീതത്തിൽ മനമറിയാതെ മെല്ലെ രാത്രിയുടെ ഗുഹാന്തര ഇരുളിൽ നിന്നോർമ്മതൻ കുളിരേക്കും സുന്ദര സ്വപ്നദംശനമേറ്റുറങ്ങി   ഉണരുമ്പോൾ അരുകിൽ കുറെ വാടിയ മുല്ലപ്പൂവുകൾ മാത്രം രാത്രിയുടെ തിരുശേഷിപ്പെന്നോണം ഒരിക്കലും നാം രണ്ടും ചുംബനങ്ങൾ കൈമാറിയിട്ടില്ലങ്കിലും അവയുടെ മധുരം ഇരുവർക്കുമറിയാമല്ലോ സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും ഒരു നല്ല ഹൃദയമേ വേണ്ടു അതിനേറെ ബുദ്ധിവൈഭവം വേണ്ടേ വേണ്ടല്ലോ ..!!

ശംഭോ മഹാദേവാ

Image
ശംഭോ മഹാദേവാ   ഉദ്യോഗാർത്ഥം വന്നു ഭവിച്ചു കോഴിക്കോട് ഇന്നലെ ഞാൻ പുലർകാലത്തു കുളിച്ചൊരുങ്ങി വെറുതെ ഇറങ്ങി തെരുവിലേക്ക് ചായ കുടിക്കാം എന്നായിരുന്നു ലക്ഷ്യം വഴി മുറിച്ചു നടന്നു ചായക്കടയിലേക്ക് പെട്ടന്ന് കണ്ണിൽ പെട്ടൊരു ഫലകം അത് കാണിച്ചിരുന്ന വഴിയേ നടന്നു വലിയ കുളവും കടന്നു വലിയമതിൽ കെട്ട് നമശിവായ മന്ത്രവും ജപിച്ചു വാതിൽ കടന്നു അതാ ഉള്ളിൽ നിന്നും സാമൂതിരിയുടെ അന്ത്യശാസനം പോലെ ഒരു ആക്രോശം പാടില്ല പാടില്ല ഇവിടെ പാന്റ്റിട്ട് പ്രവേശനമില്ല ഇളഭ്യനായി വെളിയിൽ ഇറങ്ങിയപ്പോൾ ഒരാൾ വന്നു പറഞ്ഞു അവിടെ മുണ്ടു കിട്ടും പിന്നെ വന്നതല്ലേ ഒന്ന് കടം കൊണ്ട് കാവിയണിഞ്ഞു അർത്ഥ സംന്യാസിയായി അപ്പോൾ ചിന്തനം അൽപ്പം ഉച്ചത്തിലായ് ദിഗംബരനെ  കാണാൻ എന്തിനു വസ്ത്രം എല്ലാം നാം ഉണ്ടാക്കിയ നിയമങ്ങൾ ഉടുപ്പും   പാൻസും  ഊരി കാവിയുടുത്ത   ഉടലുമായി സാക്ഷാൽ തളിയിൽ വാഴും സർവേശ്വരനായ ശിവനെ തൊഴുവാൻ സർവ്വവും ശിവനിൽ അർപ്പിച്ചു എല്ലാം മറന്നു സ്വയം മനസ്സു അവിടെ നൽകി ഇറങ്ങുമ്പോൾ  തൊടാനുള്ള പ്രസാദം ഉണ്ടോ എന്ന് നോക്കി ഇല്ല വെളിയിൽ ഇറങ്ങി നിന്നപ്പോൾ അതാ ഒരു പൂനുൽ ധാരിയും കുഞ്ഞ...