അപ്പൂപ്പന്റെ പ്രാർത്ഥനകൾ
അപ്പൂപ്പന്റെ പ്രാർത്ഥനകൾ
ഉണ്ട് രണ്ട് കൺമണികൾ
അപ്പൂപ്പന്റെ കൃഷ്ണമണികൾ
ദച്ചുവും കിട്ടുവും
കരളിൻ മണികൾ
വളർന്നു വലുതായി
വാനം മുട്ടട്ടേ
തത്തിക്കളിക്കുന്ന പൂത്തുമ്പികൾ
വീടിന്റെയാകെ കിടാവിളക്കുകൾ
കൈകോർത്തു നിങ്ങൾ നടന്നിടേണം
നന്മതൻ പാതകൾ താണ്ടിടേണം
അറിവും വിനയവും കൂടെവേണം
ലോകം പുകഴ്ത്തുന്നവരാകേണം
എന്നും തുണയായി ദൈവമുണ്ടാകണം
അപ്പൂപ്പന്റെ നെഞ്ചിലെ ദീപങ്ങൾ
എൻ പ്രിയപ്പെട്ട പൈതലുകൾ
എന്നും കൂട്ടായിരിക്കണം നിങ്ങൾ
പരസ്പരം തുണയായിരിക്കണം നിങ്ങൾ
വാർദ്ധക്യകാലത്തിൽ താങ്ങായിടണം
ഈ സ്നേഹബന്ധം എന്നും നിലനിൽക്കണം
അച്ഛനും അമ്മയ്ക്കും താങ്ങായിടേണം
അവർ തൻ മനസ്സിൽ കുളിരായിടേണം
ഈ നല്ല സമൂഹത്തിന് നന്മയേകാൻ
എന്നും മാതൃകയായി നിങ്ങൾ വളരേണം
സൂര്യ ചന്ദ്രന്മാരായി തീരട്ടേ എന്ന്
അപ്പൂപ്പന്റെ പ്രാർത്ഥനകൾ
ജീ ആർ കവിയൂർ
30 06 2026
( തിരുവല്ല , കവിയൂർ)
Comments