ഭഗവാന്റെ ലീലാവിലാസം
ഭഗവാന്റെ ലീലാവിലാസം
കുരുക്ഷേത്ര യുദ്ധക്കളം മുന്നിൽ കണ്ടു,
രണ്ടു പേരും കൃഷ്ണന്റെ ചാരത്തു വന്നു.
ആദ്യമെത്തിയ ദുര്യോധനൻ ഗർവത്തോടെ,
കണ്ണന്റെ തലയ്ക്കൽ കസേരയിലിരുന്നു.
അല്പം കഴിഞ്ഞെത്തി അർജ്ജുനൻ വന്നു,
കണ്ണന്റെ കാൽക്കൽ ഭയഭക്തിയോടെ നിന്നു.
കണ്ണുതുറന്ന കണ്ണൻ പാർത്ഥനെ കണ്ടു,
സ്നേഹപൂർവ്വമവനോടു സംസാരം തുടങ്ങി.
"ആയുധമെടുക്കില്ല പോരിൽ ഞാൻ ഒരിക്കലും,
വാക്കുകളാൽ തുണയായി കൂടെയുണ്ടാകും."
വലിയൊരു സൈന്യത്തെ അപരൻ തിരഞ്ഞെടുത്തു,
കണ്ണന്റെ സാന്നിധ്യം പാർത്ഥൻ തിരഞ്ഞെടുത്തു.
ജീവിതമാകുന്ന വലിയൊരു യുദ്ധത്തിൽ നമ്മൾ,
കണ്ണനെ കൂടെ കൂട്ടാൻ നോക്കണം എപ്പോഴും.
ബാഹ്യമായ ശക്തിയല്ല, ഈശ്വരകൃപയാണ്
നമ്മെ നയിക്കേണ്ട നേരായ വഴിയാണ്.
ജീ ആർ കവിയൂർ
29-06-2026
(തിരുവല്ല, കവിയൂർ)
Comments