അപ്പൂപ്പനും കിട്ടുവിന്റെ കുഞ്ഞിക്കിളിയും
അപ്പൂപ്പനും കിട്ടുവിന്റെ കുഞ്ഞിക്കിളിയും
കിളിയൊന്നു വന്നു കൊക്കുരുമ്മി ഇരുന്നു
കണ്ടു നിന്നു കണ്ടു നിന്നു കിട്ടുമെല്ലെ ചിരിച്ചു.
കാറ്റിൽ മെല്ലെ പാട്ടിന്റെ ഈണം പോലെ,
കൊച്ചു കിളി പാടി , അത് കേട്ട് കിട്ടു മെല്ലെ ആസ്വദിച്ചു ഏറ്റു പാടി.
കരിയിലകൾ ചവിട്ടി മെല്ലെ, അവരൊരുമിച്ചു നടന്നു നീങ്ങി,
സൂര്യന്റെ വെളിച്ചത്തിൽ, അവരുടെ സൗഹൃദം തിളങ്ങി.
കണ്ടില്ല ഇവരുടെ ചങ്ങാത്തമാരും
കിട്ടു കരഞ്ഞാൽ കിളി കരയും
കിട്ടു ചിരിച്ചാൽ കിളിയും ചിണുങ്ങും
കിട്ടുന്നതൊക്കെ കിട്ടു കിളിക്കും കൊടുക്കും തിന്നാൻ.
നേരം വെളുത്താൽ അവനെ കണ്ടില്ലെങ്കിൽ,
ചിറകടിച്ച് ജനലിൽ കൊത്തിത്തിരയും.
കിളിയെ കാണാതെ കിട്ടുവും സങ്കടപ്പെടുന്നു,
ഇതൊക്കെ കണ്ടറിഞ്ഞു അപ്പൂപ്പനും പുഞ്ചിരിക്കുന്നു.
തന്റെ ബാല്യകാല സ്മരണകളിലൂടെ,
അപ്പൂപ്പനൊന്ന് പുഞ്ചിരിച്ചു.
ജീ ആർ കവിയൂർ
29 06 2026
( തിരുവല്ല, കവിയൂർ)
Comments