ബട്ടർഫ്ലി പാട്ട്
ബട്ടർഫ്ലി പാട്ട്
[Chorus]
കിട്ടു മുറ്റത്ത് പൂക്കളുടെ കൂടെ
പറന്നടുത്തു പൂമ്പാറ്റ
വർണ്ണച്ചിറകുകൾ കാട്ടി അവനു
ചുറ്റും പാറി കളിച്ചു..
അവനും അതിൻ പിന്നാലെ..
ഹായ് ഹായ് ബട്ടർഫ്ലൈ!
ഹായ് ഹായ് പൂമ്പാറ്റ!
[Verse 1]
കൂടെ ഓടിത്തളർന്നു രണ്ടുപേരും
പൂമ്പാറ്റച്ചെടികൾക്കിടയിൽ മറഞ്ഞു,
കിട്ടു മുറിക്കുള്ളിലും..
[Bridge]
ജനലരികിൽ വന്നവൻ നോക്കി
മുറ്റത്തെ പൂക്കളെ നോക്കി,
തൻ കൂട്ടുകാരനെ തിരഞ്ഞു
കണ്ണീരോടെ കിട്ടു ചോദിച്ചു:
"പൂമ്പാറ്റേ... അയ്യോ പോയല്ലോ പൂമ്പാറ്റ!
എവിടെ പോയി എന്റെ പൂമ്പാറ്റ?..."
[Verse 2]
അപ്പൂപ്പനും അമ്മൂമ്മയും ഓടിയെത്തി
അവനെ മെല്ലെ ചേർത്തുപിടിച്ചു,
തലമുടിയിൽ തലോടി സാന്ത്വനമേകി..
"കരയല്ലേ മുത്തേ.. സങ്കടപ്പെടല്ലേ..
വീണ്ടും വരും നാളെ,
ആ വർണ്ണച്ചിറകുള്ള പൂമ്പാറ്റ!"
[Outro]
അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും
ഉമ്മകൾ ഏറ്റു വാങ്ങി,
കിട്ടു ചിരിച്ചു.. ഹാഹഹ!
കിട്ടു ചിരിച്ചു.. ഹാഹഹ!
ജീ ആർ കവിയൂർ
29-06-2026
(തിരുവല്ല, കവിയൂർ)
Comments