🌕 പൗർണമി 🌕

🌕 പൗർണമി 🌕



പൗർണമി നാളിൽ വാനിലിതാ,
ചുവന്നുതുടുത്തു തിളങ്ങുന്നു.
തിരമാലകൾ തൻ താളത്തിൽ,
സാഗരതീരമാകെ ഉണരുന്നു.

പഴമയുടെ കഥകൾ ചൊല്ലി,
കുളിർക്കാറ്റ് വീശും നേരംപോൽ.
പ്രകൃതിയുടെ ഈ മായാജാലം,
മിഴികൾക്കെന്തൊരാശ്വാസം.

അനന്തമാം ആകാശത്തിൻ കീഴിൽ,
മനവും തനവും ശാന്തമാകുന്നു.
ജഠരാഗ്നിയുടെ ശമനത്താൽ,
ചിത്തത്തിന് ആനന്ദമേകുന്നു.

ഇന്ദുവിൻ പ്രകാശധാരയിൽ,
ജീവിതത്തിൻ വേലിയേറ്റിറക്കങ്ങളിൽ,
സന്താപ സന്തോഷങ്ങൾ,
എല്ലാം മാറിമറിയുന്നു.

ഈ സൗന്ദര്യം നമ്മളിൽ മാറ്റമുണർത്തുന്നു,
പഴമകളെല്ലാം വിസ്മരിച്ച് മുന്നോട്ട്.
പുതുവെളിച്ചം മുന്നിൽ കണ്ട്,
തുടങ്ങാം ഇനി നവപ്രയാണങ്ങൾ.


ജീ ആർ കവിയൂർ 
01 07 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

പ്രഭാത കിരണം

വിവാഹ വാർഷിക കവിത

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ