സുമിത്രേയം
സുമിത്രേയം
സമചിത്തതയോടെ ഓർക്കുക സുമിത്രയെ,
സാദരം അറിയുക ആ മാതൃമനസ്സിനെ.
സഹോദരിമാരുടെ പുത്രരെപ്പോലും,
സ്വന്തം ഉദരത്തിൽ പിറന്നവരായ് കരുതിയൊരു തായ്!
ത്യാഗത്തിൻ മൂർത്തിയായ് അയോധ്യയിൽ വാണു,
നിശ്ശബ്ദ പ്രഭാവമായ് സർവ്വവും താങ്ങി.
സുമിത്ര തൻ നാവിൽ നിന്നുതിർന്നു വീണൂ,
രാമായണ സാരമാം വിശ്വമഹാശ്ലോകം!
"നാഥനാം രാമനെ നിൻ പിതാവായി കരുതുക,
ജനകജാ സീതയെ എന്നെപ്പോൽ കാണുക.
കാനന വാസത്തെ അയോധ്യയായ് മാറ്റുക,
ധർമ്മത്തിൻ പാതയിൽ നിഴലായ് നീ മാറുക..."
സാന്ത്വന വാക്കുകളാൽ ലക്ഷ്മണനെ യാത്രയാക്കി,
കണ്ണീരൊതുക്കി ചിരിച്ചൊരമ്മ.
അപാരമാം ത്യാഗത്തിൻ നിത്യവെളിച്ചമേ,
പ്രണാമം സുമിത്രേ... നിൻ മാതൃത്വത്തിന്!
ജീ ആർ കവിയൂർ
30 06 2026
( തിരുവല്ല , കവിയൂർ)

Comments