ഹരിയുടെ നാമം എത്ര സുന്ദരം
ഹരിയുടെ നാമം എത്ര സുന്ദരം
(ഹരിനാമകീർത്തനത്തിന് ഒരു കാവ്യാഞ്ജലി)
അക്ഷരശോഭയാൽ തുളുമ്പും കാവ്യമേ,
ഭക്തിസാന്ദ്രമാം ഹരിനാമകീർത്തനമേ!
ജ്ഞാനത്തിന്റെ പൊരുളുമായ് വിളങ്ങുന്ന നീയേ,
എന്റെ ഹൃദയത്തിൽ പ്രകാശം ചൊരിയൂ.
അഞ്ചും എട്ടും ചേർന്ന ലയഗണവിന്യാസം,
അക്ഷരലോകത്തിലെ വിസ്മയശില്പമേ;
അറുന്നൂറ്റിനാല്പത്തിനാല്‍ അക്ഷരക്കതിരുകള്‍ ചിതറി,
ഹരിനാമകീർത്തനമേ, നിന്റെ ലയസൗന്ദര്യം!
ആറാമക്ഷരം താളസ്പന്ദനം പകരും,
ഉള്ളിലെ ഭാവങ്ങളെ ആവാഹിച്ചു മനോഹരം;
അർത്ഥഗാഭീര്യത്താൽ മുന്നേറും ഗീതമേ,
എന്റെ ആത്മാവിനു എന്നും സാന്ത്വനം നീയേ.
എഴുത്തച്ഛൻ ചൊരിഞ്ഞ ഭക്തിയമൃതധാര,
ഇന്നും മലയാളമനസ്സിൽ ഒഴുകുന്ന ഗംഗയായി;
ഹരിനാമകീർത്തനമേ, നിൻ അക്ഷരസുമങ്ങൾ
ഹരിപാദസേവയിൽ വിരിയുന്ന പൂമാലകൾ.
എണ്ണിയാലും തീരാത്ത അർത്ഥം ചൊരിയുന്ന അക്ഷരങ്ങൾ,
ഓരോന്നിലുമടങ്ങിയിരിക്കുന്ന ഈശ്വരചൈതന്യം;
പതിനാലും ഏഴും ചേർന്ന് വിരിയുന്ന ലയദീപങ്ങൾ,
ഹരിനാമകീർത്തനമേ, നീ ജ്ഞാനസാഗരമാണ്!
ജീ ആർ കവിയൂർ
29 06 2026
( തിരുവല്ല, കവിയൂർ)

Comments