വെളിച്ചം തേടുന്ന വിത്ത്

വെളിച്ചം തേടുന്ന വിത്ത്

മണ്ണിന്റെ മടിയിൽ വിത്തുറങ്ങി,
നിശ്ശബ്ദം പ്രതീക്ഷയെ താലോലിച്ചു,
മഴത്തുള്ളി ജീവൻ പകർന്നെത്തി,
സ്വപ്നം വേരുകളായി പടർന്നുനിന്നു.

ഇരുളിലും ധൈര്യം കൈവിടാതെ,
മുള നിശബ്ദമായി മുകളിലേക്കുയർന്നു,
പ്രഭാതം കിരണങ്ങൾ നീട്ടിവന്നു,
പ്രകാശം പുഞ്ചിരിയോടെ വരവേറ്റു.

ചെറുചെടി ആകാശം നോക്കിനിന്നു,
ഇലകൾ കാറ്റിനൊപ്പം നൃത്തമാടി,
പൂക്കൾ ജീവിതഗാനം പാടിത്തുടങ്ങി,
പ്രതീക്ഷ വൃക്ഷമായി വളർന്നുനിന്നു.

ജീ ആർ കവിയൂർ 
30 06 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

പ്രഭാത കിരണം

വിവാഹ വാർഷിക കവിത

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ