കുറും കവിതകള്‍ 758
എത്രയോ അടിയേറ്റാലും തളരാതെ കാത്തുകിടപ്പു കുളക്കടവിലെ കല്ലുകൾ ..!! ഇളം വെയിൽ പെയ്യ്തു വഴിയും ചാരുബെഞ്ചും പ്രണയത്തെ കാത്തു കിടന്നു ..!! ഭക്തിയെന്ന ലഹരിക്കപ്പുറം കോലങ്ങൾ കെട്ടിയാടിക്കുന്നു വിശപ്പെന്ന കോമാളി ..!! വസന്തം വന്നുപോകുമ്പോൾ കൊഴിയും ഇലയുംപൂവും ഓർമ്മയാകും കൗമാര്യം ..!! രാവിനോട് മൗനമായ് വിടവാങ്ങുന്നു സന്ധ്യ മൂകസാക്ഷിയായ് കായൽ ..!! ഇലയില്ലാ ശിഖരങ്ങളിൽ ശിശിരക്കാറ്റു വന്നു മഞ്ഞിൻ പുതപ്പണിയിച്ചു ..!! കാറ്റും മഴയും കൺചിമ്മി വിളക്കുകൾ . മൗനം ചേക്കേറി ക്ഷേത്രത്തിൽ ..!! പൊന്നുരുക്കി വിതറി പൊൻ പുലരി നവോഢയായ് പുഴ ..!! ജീവിതത്തിന് ഉപ്പേറുന്നു വിശപ്പടക്കാൻ ഒരുങ്ങി എണ്ണയിൽ മുങ്ങി പൊങ്ങുന്നു ..!! അസ്തമയ സൂര്യനും അലകടലിനുംതീരത്തിനും ഒരു വറത്തു പൊരിക്കുന്ന ഗന്ധം ..!!