എന്റെ പുലമ്പലുകള്‍ -73
എന്റെ പുലമ്പലുകള്‍ -73
എന്റെ തിളക്കങ്ങളിലേക്ക് നോക്കാതെയിരിക്കുക
എന്നിലെ ഏകാന്ത മൗനങ്ങളില്‍ വായിച്ചറിയുക
നിനക്കായി ഏറെ പേര്‍ ആഗ്രഹിച്ചു നില്‍ക്കവേ
രാവുകലെന്നില്‍ നിറയുമ്പോള്‍ നിലാവ് എന്നില്‍
നിറയുന്നത് ഞാനറിയുന്നു നിന്‍ സാമീപ്യവും
ഒരു കളിപാവയി ഉപയോഗിക്കുന്നു
ഏറെ താലോലിക്കുന്നു കളിപാട്ടം എന്നോണം
അവര്‍കൊക്കെ എന്‍ നിമ്നോന്നതങ്ങള്‍
മാന്തിക്കീറുന്നതില്‍ ലഹരി കണ്ടെത്തുന്നു
ആരുകാണുന്നു എന്റെ തണുത്തുറഞ്ഞ കണ്ണുനീര്‍
ആരു അറിയുന്നു എന്റെ ഉണങ്ങാത്ത മുറിവുകള്‍
ഒരു മുകുളത്തേ പോലെ എന്നെ നുള്ളി എടുക്കുന്നു
ഉപയോഗിച്ച് വലിച്ചെറിഞ്ഞു കമ്പോളങ്ങളില്‍ വില്‍ക്കുന്നു
എത്രയോ കൈകള്‍ എന്റെ മുഖത്തടിച്ചു
കുത്തി മുറിവേല്‍പ്പിച്ചു സുഖം കണ്ടു
എണ്ണിയാലോടുങ്ങാത്ത പീഡനങ്ങള്‍
ഞാനാഗ്രഹിക്കുന്നില്ല അവരെ തേടിപിടിക്കാന്‍
എനിക്കാരോടും ഇല്ല അല്‍പ്പവും വിരോധവും
ഇല്ലെനിക്കൊരു ജീവിതാഭിലാഷങ്ങളോട്ടും
കണ്ടുമടുത്തു ഇതുവരക്കും ഉള്ള നാളുകളില്‍
ഇനി സമയമായി എല്ലാം വിട്ടകലുവാന്‍
അറിയില്ല ആരുടെയും സഹായഹസ്തങ്ങള്‍ നീളുമെന്ന്
കണ്ടില്ല ഒരു മിടിക്കുന്ന ഹൃദയത്തേയും തന്നിലേക്കും
തന്നിലെക്കടുപ്പിക്കാന്‍ വന്നില്ലൊരു കാരുണ്യത്തെയും
എന്നിലെ ദുഃഖങ്ങള്‍ പങ്കുവെക്കുവാന്‍ ഇല്ല വന്നില്ലാരും
ചിലര്‍ പറയുന്നു ദുര്‍ഭാഗ്യമെന്നു
ചിലര്‍ കരുതുന്നു കര്‍മ്മ ഫലമെന്നും
ആരും സത്യത്തെ അറിയുവാന്‍
നേരായമാര്‍ഗ്ഗം കാണുവാനില്ല
ഞാനേറെയറിയുന്നു എന്നിലെ നിശ്ശബ്‌ദതയെ
എന്നിലെ എന്നിലേക്ക് ആഴ്ന്നു ഇറങ്ങി നില്‍ക്കുമ്പോള്‍
ഇല്ല ഇവിടെ ഒന്നുമേ എന്റെതായീ ജീവിതത്തില്‍
ഇനി മടങ്ങാം ജീവിതത്തിനപ്പുറത്തെക്കായി .......
ജീ ആര്‍ കവിയൂര്‍
1 .5 .2018

Comments