ശാന്തി നിറയട്ടെ ....!!
നോവിന്റെ അരകാതം നടക്കുന്നത് മറ്റാരുമറിയല്ലേ
ഓര്‍മ്മകളുടെ ചെപ്പുകള്‍ തുറക്കുന്ന നേരമാരുംകാണല്ലേ
മിഴിതുവല്‍ നനയുന്നത് നാം മാത്രമാറിഞ്ഞാല്‍മതി
ചുണ്ടത്തു നിത്യം വിരിയട്ടെ ചിരിപൂവ് നാലാളറിയട്ടെ
സേനഹമരം നിത്യം തളിര്‍ക്കട്ടെ തോറ്റംപാട്ടുകള്‍ ഹൃദയം തുടരട്ടെ ..!!
വഴിവക്കിലെ ഗുല്‍മോഹറും തെറ്റിയും പിച്ചയും സൗഹൃദം ..വളര്‍ത്തട്ടെ
ചേക്കെറട്ടെ സന്ധ്യകള്‍ക്കൊപ്പം ചില്ലകളില്‍ കിളികൂടുകള്‍ പണിയട്ടെ
മാനം കാണാന്‍ മയില്‍പ്പീലിയുലയട്ടെ കേള്‍ക്കട്ടെ ഉച്ചത്തില്‍ കുയില്‍പാട്ട് ..!!
നോമ്പുനോറ്റു നോവെല്ലാമകലട്ടെ മനുഷ്യത്വം പുലരട്ടെ ശാന്തി നിറയട്ടെ ....!!
Comments