നിന്‍ ചിലമ്പൊലികള്‍ ..!!
മറന്നങ്ങു പോയി നിന്റെ ചിലമ്പൊലികൾ
മനസ്സിന്റെ കോണിലെവിടേയോ നൊമ്പരങ്ങൾ
മധുരം പകരുന്ന നിമിഷങ്ങളിൽ ഞാനറിയാതെ
മന്ദം വന്നു നിന്ന് എന്നെ ഉണർത്തിടുമ്പോൾ
കണ്ടു ഞാനിന്നൊരു ദീപമായ്
കണ്ണന് നേദിച്ച പ്രസാദം പോലെ
മോഹനം അംഗപ്രത്യങ്ങളെ കണ്ടു
കുളിർ കൊണ്ടുഞാൻ .
ഇനിയെന്തു പറയേണമെന്നറിയാതെ
മൂകനായ് ഇരിപ്പു ഓമലേ ദീപാങ്കനെ .
നീയൊരു സ്വപ്‍നമായ് സ്വര വർണ്ണമായ്
വന്നു നീ ഒരു നാഗകന്യകപോലെ മുന്നിൽ
മനോഹരം നിൻ നാട്യ നൃത്തം ഓമലേ...
എത്ര കണ്ടാലും മതിവരില്ല നിൻ
നിമ്നോന്നങ്ങളുടെ ഇളക്കവും തിളക്കവും
എന്നെ ഏറെ മദോന്മത്തനാക്കുന്നു ...
നഷ്ടമായോരെന്‍ ഉറക്കങ്ങൾ ഇന്നും
കാണുവാനും കേൾക്കുവാനും
കിനാവുകളിൽ നിറക്കുന്നു
നിൻ നൂപുരധ്വനികളോമനെ...!!
ജീ ആര്‍ കവിയൂര്‍
Comments