Tuesday, May 1, 2018

ഇര

ഇര

ആരെയോ പഴി പറയുമ്പോലെ
പുഴയരികിലെ കൊമ്പിൽ
പതം പറയുന്നുണ്ടായിരുന്നു 
വിരഹ ഗാനവുമായി കുയിൽ
പ്രലോഭനങ്ങൾ കാട്ടാതെ
ശലഭമായ് പാറി പാറി നടന്നനേരം 

പൊടുന്നനെ ഇടിയും മിന്നലും മഴയും
വിറയാർന്ന കൈകാലുകൾ
നാലാളുകളുടെ നടുവിൽ
തലകുനിച്ചു നിൽക്കുമ്പോൾ
മനസ്സു പൊട്ടിയ പട്ടമായ്


മറുപടി കൊടുത്തു
ഉമിനീർ വറ്റിയ
നാവിന്റെ ഉത്തരമില്ലാഴ്മ
ഇനിയെത്ര ചോദ്യങ്ങൾ ...
എത്ര കണ്ണുനീർ കഥകൾക്കു 
നിരവധി  സാക്ഷ്യം വഹിച്ച
ഭിത്തികൾക്കും ചുവരുകൾക്കും
നിസ്സംഗഭാവം ...

ഇനി എത്രനാളീ കുരിശുചുമക്കണം
ഘടികാരം എത്രയോ തവണ കൈകൂപ്പി
അവധികൾ പലതും കേട്ട്
നടന്നപ്പോൾ ഇടനാഴികളിൽ
ഉള്ള തുറിച്ചു നോട്ടം
കുശുകുശുപ്പുകൾക്കു 
കേട്ടുമടുത്തു ........
അപ്പോഴും നീതി ദേവിയുടെ
കണ്ണുകളിലെ കെട്ടുകൾ അഴിഞ്ഞില്ല
കൈയ്യിലെ തുലാശ് ആടിക്കൊണ്ടിരുന്നു....
 


No comments: