കുറും കവിതകള്‍ 747


കുറും കവിതകള്‍ 747

അടിയേറ്റു തളര്‍ന്നു
ചൂടെറ്റു വിരിഞ്ഞു നിവരാന്‍
വിശപ്പിന്‍ ഇരയുടെ കാത്തിരിപ്പ്  ..!!

രാമഴയില്‍
നനഞ്ഞ യാത്രയുടെ
കിതപ്പോടെ നില്‍ക്കുന്ന വിരസത ..!!

നീലാകാശത്തിനു താഴെ
ഇലകളില്ലാത്ത ചില്ലകളില്‍
പുഞ്ചിരി വിടര്‍ന്നു ..!!

ആവിപറക്കുന്നചായയും പുട്ടും
ബഞ്ചില്‍ വിശ്രമിച്ചു .
പുല്ലരിയും അരിവാളും സഞ്ചിയും  ..!!

ചില്ലുജാലക കാഴ്ച
പുലരി നിഴലുകള്‍ കാത്തുകിടന്നു
കട്ടനുമായ് വരും കരിവളകള്‍ക്ക് ..!!

കടല്‍ തിരകള്‍ കരക്കെറ്റിയ
നഷ്ട സ്വപ്‌നങ്ങള്‍ .
മനുഷ്യ മനസ്സിന്റെ വൈകല്യം ..!!

സന്ധ്യാ മേഘങ്ങളുടെ
നിറപ്പകുട്ടില്‍  വിശ്രമം .
ഞെരിഞമരും മണല്‍ ..!!

മഴമേഘ ചിമിഴില്‍
അരുണ കിരണങ്ങള്‍
ചുംബിച്ചുണരുന്ന  പാടം..!!

കറുത്തിരുണ്ട ചക്രവാളത്തില്‍
കവിതകള്‍ വിരിയിച്ചു
ദേശാടന കൊറ്റികള്‍..!!

ഇലപൊഴിഞ്ഞ ചില്ലകളില്‍
ഒറ്റക്ക് കുറുകുന്ന
വിരഹചൂട്..!!

ഓര്‍മ്മകള്‍ക്കു  തിളക്കം .
തളംകെട്ടിയ മിഴികളില്‍
പ്രണയമെത്തി നോക്കി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “