നാമെല്ലാം മറക്കുന്നു ....!!
മൗനത്തിൽ കുഴിച്ചിട്ട വാക്കുകൾ
മുളക്കാതെ മുരടിച്ചു പോയല്ലോ
നിന്റെ മിഴിനീർ മഴയിൽ നനഞ്ഞു
ഒരുവേള തളിരിട്ടു വന്നെങ്കിലോ
അക്ഷരങ്ങൾക്ക് അൽപ്പം കരുത്തുണ്ടെങ്കിൽ
അവ പെട്ടന്ന് വിളറി വെളുത്തു പച്ചപ്പായേനേം
ആവനാഴിയിലെ കുലയ്ക്കാൻ ഒരുങ്ങുന്ന ശരങ്ങൾ
ആർത്തു പാഞ്ഞു അങ്ങ് ഹൃദയം മുറിച്ചു .....
പ്രപഞ്ച തന്മാത്രകളിൽ കുടിയിരുന്ന കരുത്തുമായ്
പ്രാണനേക്കാൾ വിലയുള്ളവ വള്ളി പടർപ്പുകളിലൂടെ
പ്രണവ മന്ത്രങ്ങൾ ഉതിർത്തു ഉന്മേഷം പകർന്നു
പ്രണയാതുരമായ് മാറുമ്പോൾ നാമെല്ലാം മറക്കുന്നു ....!!
ജീ ആർ കവിയൂർ
Comments