മാറ്റം
മഴവിൽ കാവടി ആടും
മയിൽപ്പീലി തിളക്കവും
മുരളികയിലെ സാന്ദ്ര മധുരവും
മനം മയക്കുന്നു ഒപ്പം
എന്റെ മുറിവുണക്കും
നിൻ വാക്കുകളുടെ
ശാന്തത എനിക്കേറെ
സന്തോഷം പകരുന്നു
മായാ യവനികക്കുമപ്പുറം
മിഴികൾ പായിക്കുമ്പോൾ
മനക്കണ്ണിൽ നിൻ രൂപമെന്നെ
മദോന്മത്തനാക്കുന്നു
ഞാനെന്നെ മറക്കുന്നു
എന്നിലെ എന്നിൽ ഞാൻ
നിന്നെ കാണുമ്പോൾ ഞാനും
പ്രപഞ്ചവുമൊന്നായ് മാറുന്നു ..!!
ജീ ആര്‍ കവിയൂര്‍
Praveen Padgrst photo
Comments