ഹൃദയ താളലയം
തെന്നലായി വന്നെന്‍ അരികെ
തന്നകന്നില്ലേ സേനഹ വസന്തം
തുള്ളുന്നു എന്‍ മനമാകെ നിറക്കുന്നു
താഴമ്പൂവിന്‍ മാസ്മര സുഗന്ധം..!!
തുളുനാടന്‍ മലനിരകളും താണ്ടി
തുമ്പതന്‍ ചിരിമലരുമായി വന്നു
തുമ്പമെല്ലാമകറ്റി നീ എന്നിലാകെ
തുളുമ്പിയില്ലേ മധുര സംഗീതം ..!!
തന്നിതാരു നിനക്കിതു തമ്പുരുവിന്‍
തന്തിയിലായ് വിരല്‍ തുമ്പിലായ്
തുള്ളികളിക്കും തേനോലും അമൃതം
താങ്ങായി തണലായിമാറും താരുണ്യം ..!!
താലോലമാടി ആരോഹണ അവരോഹണങ്ങളാല്‍
താളമതേറ്റു പാടിയെന്‍ ഹൃദയ സംഗീതം
തുടികൊട്ടി തളിരിട്ടു കിനാക്കളായ്
താമരപോയ്കയായ് ഉള്ളം നിറഞ്ഞു ....!!
ജീ ആര്‍ കവിയൂര്‍
19-05-2018
Comments