മനുഷ്യരായി തീരാം...!!
ഇന്നലേകള്‍ക്ക് കാതു കൊടുത്തവര്‍
ഇന്നിനെ മറന്നങ്ങു പോയവര്‍
ഇമവെട്ടി തിരിഞ്ഞു നോക്കിയനേരത്ത്
ഇഴയകന്ന ബന്ധങ്ങളൊക്കെ
ചേര്‍ക്കുവാനാവാതെയങ്ങ്
നിണം നിണത്തെ അറിയാതെ
മരണം കൊണ്ട് അകലുന്നുവല്ലോ..!!
പണമെന്നൊരു ഇന്ധനത്തിനായി
പാഷാണം കലര്‍ത്തുന്നു
സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായ്
ഞാനും എന്റെതിനു മാത്രമായ്
ഞാന്നു കളിക്കുന്നു സത്ത്വരം
നാളെ നാളെ എന്ന് ചിന്തിച്ചു ചിന്തിച്ചു
നാണം മറന്നാടുന്നു ഹോ കഷ്ടം ..!!
വരുമിനി നല്ല ദിനങ്ങള്‍ എന്ന്
വരുത്തി തീര്‍ക്കുവാന്‍ അല്‍പ്പമെങ്കിലും
വളര്‍ത്തുക നന്മയും സ്നേഹവും
പരസ്പര സഹകരണവും
മനനം ചെയ്യ്തു മനുഷ്യരായി തീരാം...!!
ജീ ആർ കവിയൂർ
Comments